This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌നെർ, കുർട്ട്‌ (1867 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:35, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐസ്‌നെര്‍, കുര്‍ട്ട്‌ (1867 - 1919)

Eisner, Kurt

ജര്‍മനിയിലെ സോഷ്യലിസ്റ്റുനേതാവും രാഷ്‌ട്രീയപത്രപ്രവര്‍ത്തകനും. 1867 മേയ്‌ 14-നു ബര്‍ലിനില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇമ്മാനുവല്‍ കാന്റിന്റെ ധാര്‍മികമൂല്യങ്ങളില്‍ അധിഷ്‌ഠിതമായ ആശയങ്ങളോടു തോന്നിയ മമത സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുവാന്‍ പിന്നീട്‌ ഐസ്‌നെര്‍ക്കു പ്രരണ നല്‌കി. 1898 മുതല്‍ 1905 വരെ ഇദ്ദേഹം ബെര്‍ലിനില്‍ ഫോര്‍വേര്‍ട്ട്‌സ്‌ (മുന്നോട്ട്‌) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. 1910-ല്‍ മ്യൂണിക്കിലെത്തി സാഹിത്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. താമസിയാതെ കുറേക്കൂടി ഇടതുപക്ഷസ്വഭാവമുള്ള സ്വതന്ത്രസോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി(U.S.P.D.)യില്‍ ചേരുകയും തൊഴിലാളികളെ പണിമുടക്കുകള്‍ക്ക്‌ പ്രരിപ്പിച്ചതിനു 1918-ല്‍ തടവിലാക്കപ്പെടുകയും ചെയ്‌തു. 1918 നവംബറില്‍ ഇദ്ദേഹം ജയിലില്‍നിന്നു മോചിതനായി. കൈസര്‍ സ്ഥാനത്യാഗം ചെയ്യുന്നതിനുമുമ്പുതന്നെ 7-നു രാത്രി ഐസ്‌നെര്‍ ബവേറിയയെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ബവേറിയയില്‍ സ്വതന്ത്രസോഷ്യലിസ്റ്റുകളും ഭൂരിപക്ഷ സോഷ്യലിസ്റ്റുകളും ചേര്‍ന്നുണ്ടാക്കിയ ഭരണകൂടത്തിന്റെ തലവനായി ഇദ്ദേഹം അവരോധിതനായി. 1919 ജനു. 12-ന്‌ ബവേറിയന്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഐസ്‌നെറുടെ പാര്‍ട്ടി (U.S.P.D.)പരാജയപ്പെട്ടു. 1919 ഫെ. 21-നു പുതിയ നിയമസഭയുടെ പ്രഥമസമ്മേളനത്തില്‍ സംബന്ധിക്കുന്നതിനു പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു യുവപ്രഭുവും വിദ്യാര്‍ഥിയുമായ കൗണ്ട്‌ ആന്റണ്‍ ഫൊണ്‍ അര്‍ക്കോവാലിയുടെ വെടിയേറ്റ്‌ ഇദ്ദേഹം അന്തരിച്ചു. 1918-19 കാലഘട്ടത്തില്‍ ജര്‍മനിയിലുണ്ടായ ഇടതുപക്ഷ വിപ്ലവത്തിന്റെ നേതാക്കളിലൊരാളായും സ്വതന്ത്ര സോഷ്യല്‍ ഡെമോക്രാറ്റിക്‌ കക്ഷിയുടെ മുഖ്യവക്താവായും ഇദ്ദേഹം അറിയപ്പെടുന്നു.

വില്‍ഹെല്‍മ്‌ ലീബ്‌ക്‌നെഹ്‌റ്റ്‌ (Wilhelm Liebknecht, 1906), ദോസ്‌ എന്‍ഡെ ദെസ്‌ റൈഹ്‌സ്‌ (Das Ende des Reiches, 1907), ദീ നോയീയെ സൈറ്റ്‌ 2 വാല്യം (Die Neue Zeit, 2 Bde, 1909), ഗെസാമെല്‍റ്റെ ഷ്രിഫ്‌റ്റെന്‍ 2 വാല്യം (Gesammelte Schriften 2 Bde, 1919) എന്നിവ ഐസ്‌നെറുടെ കൃതികളാണ്‌. 1989-ല്‍ ഐസ്‌നര്‍ വധിക്കപ്പെട്ട സ്ഥലത്ത്‌ ഒരു സ്‌മാരകം സ്ഥാപിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍