This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്സ്പാർട്ടി വിധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്സ്പാര്‍ട്ടി വിധി
Ex-parte
നിയമനനടപടികളുമായി ബന്ധപ്പെട്ടുള്ള ഏകപക്ഷീയമായ തീര്‍പ്പുകള്‍. ഒരു വ്യവഹാരത്തിന് ഹര്ജിഭാഗത്തിനും എതിര്ഭാഗത്തിനുമായി രണ്ടു കക്ഷികളോ രണ്ടു കൂട്ടം കക്ഷികളോ ഉണ്ടാകും. ഹര്‍ജികക്ഷി കേസ് നടപടികള്‍ക്ക് സഹകരിക്കാതിരുന്നാല്‍ ഹര്‍ജി തള്ളിക്കളയുകയാണ് പോംവഴി. എന്നാല്‍ എതിര്‍കക്ഷിയോ കക്ഷികളോ ഹാജരാകാതിരിക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്താല്‍ അയാളെ അല്ലെങ്കില്‍ അവരെ ഒഴിവാക്കി കേസില്‍ തീര്‍പ്പു കല്പിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ കേസിലെ തീര്‍പ്പ് അഥവാ വിധി ഏകപക്ഷീയമാണെന്നു പറയാം. എങ്കിലും എതിര്‍ഭാഗത്തിന്റെ മനഃപൂര്‍വമായ നിസ്സഹരണം എക്സ്പാര്‍ട്ടി വിധിയുടെ സാധ്യത ദുര്‍ബലപ്പെടുത്തുന്നില്ല. എക്സ്പാര്ട്ടിവിധികളിന്മേല് നിശ്ചിത കാലാവധിക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കുകയോ വിധിച്ച കോടതികളില്‍ തന്നെ യുക്തമായ ഹര്‍ജികള്‍ സമര്‍പ്പിക്കുകയോ ചെയ്യാം.
ക്രിമിനല്‍ നടപടിക്രമങ്ങളില്‍ എക്സ്പാര്ട്ടിവിധികള് അനുവദനീയമല്ല എന്ന് സാമാന്യമായി പറയാം. പ്രതി സഹകരിക്കാതിരുന്നാല്‍ ബലാല് ഹാജരാക്കുന്നതിനായി വാറണ്ടു തുടങ്ങിയ നടപടികളിലേക്കു കടക്കാവുന്നതാണ്. എക്സ്പാര്‍ട്ടി വിധി നോ. കോടതി