This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർലോവ്‌സ്‌കി, അലക്‌സാണ്ടർ ഒസിപോവിച്ച്‌ (1777 - 1832)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:20, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒര്‍ലോവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒസിപോവിച്ച്‌ (1777 - 1832)

Orlovsky, Alexander Osipovich

പോളിഷ്‌-റഷ്യന്‍ ചിത്രകാരന്‍. ഡ്രാഫ്‌റ്റ്‌സ്‌മാന്‍, ലിതോഗ്രാഫര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1777-ല്‍ വാഴ്‌സായില്‍ ജനിച്ചു. വാഴ്‌സാ അക്കാദമി ഒഫ്‌ പെയിന്റിങ്ങിന്റെ സ്ഥാപകനായ ഷീന്‍ പിയറേ നോര്‍ബ്ലിന്‍ ദി ലാ ഗൗര്‍ഡേന്റെ (Jean Pierre Norblin de la Gourdaine) സ്റ്റുഡിയോയില്‍ നിന്നാണ്‌ ഒര്‍ലോവ്‌സ്‌കി ചിത്രരചന അഭ്യസിച്ചത്‌. അതിനുശേഷം യൂറോപ്പിലാകെ പര്യടനം നടത്തുകയും 1802-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ (ലെനിന്‍ഗ്രാഡ്‌) സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്‌തു. താഴ്‌ന്ന ജീവിതരീതികള്‍ ചിത്രീകരിക്കുന്നതിലും ആക്ഷേപഹാസ്യചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഇദ്ദേഹം കൂടുതല്‍ തത്‌പരനായിരുന്നു. ഇതിനുവേണ്ടി ലിതോഗ്രാഫിയും ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സാര്‍ അലക്‌സാണ്ടര്‍ I, സാര്‍ നിക്കോളാസ്‌ I എന്നിവരുടെ കൊട്ടാരചിത്രകാരനായി ഒര്‍ലോവ്‌സ്‌കി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ ഒര്‍ലോവ്‌സ്‌കിക്ക്‌ നല്ല പാടവം ഉണ്ടായിരുന്നു. പ്രസിദ്ധ ഫ്രഞ്ച്‌ചിത്രകാരനായ കാര്‍ലിവെര്‍നെറ്റിന്റെ ശൈലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള അശ്വചിത്രങ്ങള്‍ ഉദാത്തങ്ങളാണ്‌. 1968-ല്‍ ഉക്രയ്‌നില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍