This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓബ്‌ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:06, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓബ്‌ നദി

Ob River

ഓബ്‌ നദി

പശ്ചിമസൈബീരിയയിലെ ഒരു വന്‍നദി. ആള്‍ട്ടായ്‌ നിരകളിലുദ്‌ഭവിച്ച്‌ ആര്‍ട്ടിക്‌ സമുദ്രത്തിന്റെ ഭാഗമായ കാരാക്കടലില്‍ പതിക്കുന്നു. 3680 കി.മീ. നീളമുള്ള ഓബ്‌ നദിയുടെ പതനഘട്ടം ഉള്‍ക്കടല്‍പോലെ വിസ്‌തൃതമാണ്‌. ഇവിടം ഓബ്‌ ഉള്‍ക്കടല്‍ എന്നുവിളിക്കപ്പെടുന്നു. ഉള്‍ക്കടലും ഓബിന്റെ മുഖ്യപോഷക നദിയെന്ന നിലയില്‍ ഇര്‍ത്തിഷുംകൂടി ഉള്‍പ്പെടുത്തി ഈ നദിയുടെ മൊത്തം നീളം 6,370 കി. മീ. ആയും കണക്കാക്കാറുണ്ട്‌. 35 ലക്ഷം ച.കി.മീ. വരുന്ന ആവാഹക്ഷേത്രത്തിന്റെ ഏറിയപങ്കും പശ്ചിമസൈബീരിയാ സമതലത്തിലാണ്‌.

ബിയ, കാട്ടൂന്‍ എന്നീ നദികള്‍ ആള്‍ട്ടായ്‌ ഗിരിപാദത്തില്‍ സംഗമിച്ച്‌ രൂപംകൊള്ളുന്ന ഓബ്‌ നദി മൂന്നുഘട്ടങ്ങളായി വിഭക്തമാണ്‌. ഉന്നതമേഖലകളിലെ ആദ്യഘട്ടത്തില്‍ നദി ആണ്ടില്‍ ആറുമാസം ഗതാഗതക്ഷമമാണ്‌. മന്ദഗതിയില്‍ സമതലത്തിലൂടെ ഒഴുകുന്ന മധ്യഘട്ടത്തില്‍ ഓബിനോട്‌ 14 പോഷകനദികള്‍ ലയിക്കുന്നുണ്ട്‌. വലത്തുനിന്ന്‌ ഇര്‍ത്തിഷ്‌ ഓബിനോട്‌ സംഗമിക്കുന്നതോടെ അധോഘട്ടം ആരംഭിക്കുന്നു. തുടര്‍ന്ന്‌ ബോള്‍ഷയ ഓബ്‌, മലായാ ഓബ്‌ എന്നിങ്ങനെ പിരിഞ്ഞൊഴുകുന്ന ഓബ്‌ വീണ്ടും സംഗമിച്ചൊഴുകിയശേഷം പിന്നെയും പിരിഞ്ഞ്‌ ഇരുശാഖകളായാണ്‌ ഓബ്‌ ഉള്‍ക്കടലില്‍ പതിക്കുന്നത്‌.

65-120 കി.മീ. വീതിയും 800 കി.മീ. നീളവുമുള്ള ഓബ്‌ ഉള്‍ക്കടലും നദീമുഖവും ശൈത്യകാലാരംഭത്തോടെ ഉറഞ്ഞു കട്ടിയാവുന്നത്‌ വെള്ളപ്പൊക്കത്തിനിടയാക്കാറുണ്ട്‌. വേനല്‍ക്കാലത്ത്‌ മഞ്ഞുരുകിയും ഓബ്‌ നദിയില്‍ പ്രളയഭീഷണിയുണ്ടാകാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AC%E0%B5%8D%E2%80%8C_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍