This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓനീൽ, ഹെന്‌റി നെൽസണ്‍ (1817 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:10, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓനീല്‍, ഹെന്‌റി നെല്‍സണ്‍ (1817 - 80)

O'Neil, Henry Nelson

ഇംഗ്ലീഷ്‌ ചിത്രകാരനായി അറിയപ്പെടുന്ന ഇദ്ദേഹം, റഷ്യയില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ 1817-ല്‍ ജനിച്ചു. കൗമാരപ്രായം കടക്കുന്നതിനുമുമ്പായി കുടുംബാംഗങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറി. 1836-ല്‍ ലണ്ടനിലെ റോയല്‍ അക്കാദമി സ്‌കൂളില്‍ ചിത്രരചനാഭ്യസനത്തിനായി ചേര്‍ന്നു. സമകാലികരായ മറ്റു പല ചിത്രകാരന്മാരെയുംപോലെ ഇദ്ദേഹവും കൂടുതല്‍ വിവരണാത്മകവും പലപ്പോഴും വികാരപ്രധാനവുമായ ഷെനര്‍ (genre) ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ പ്രാഗല്‌ഭ്യംനേടി. റാഫേലിന്റെ അന്ത്യനിമിഷങ്ങള്‍ (The Last Moments of Raphael, 1866) ഇതിനുദാഹരണമാണ്‌. 1850-കളുടെ ആദ്യഘട്ടത്തില്‍ത്തന്നെ റാഫേലിന്റെ മുന്‍ഗാമികളുടെ ശൈലികളില്‍ വൈദഗ്‌ധ്യം പ്രകടിപ്പിച്ച ഓനീല്‍ ആധുനിക വിഷയങ്ങളിലേക്കുതിരിഞ്ഞു. 1858-ല്‍ ഇദ്ദേഹം രചിച്ച ഈസ്റ്റ്‌ വേഡ്‌ ഹോ! ആഗസ്റ്റ്‌ 1857 എന്ന വിശ്വവിഖ്യാതചിത്രം, 1857-ലെ ശിപായി ലഹളയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ്‌ പടയാളികള്‍ ഇന്ത്യയിലേക്ക്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിന്റെ ചിത്രീകരണമാണ്‌. ഇതിന്‌ തുല്യമായി ഇദ്ദേഹം വരച്ച ഹോം എഗെന്‍ എന്നൊരു ചിത്രം 1959-ല്‍ റോയല്‍ അക്കാദമി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ പല ചിത്രങ്ങളും ഇദ്ദേഹം വിജയപ്രദമായി രചിച്ചിട്ടുണ്ടെങ്കിലും അവയുടെ മേന്മയില്‍ പല ഏറ്റമിറക്കങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്‌. ശിപായിലഹള പശ്ചാത്തലമാക്കി ഇദ്ദേഹം വരച്ച രണ്ടു ചിത്രങ്ങളും മധ്യവിക്‌ടോറിയന്‍ കാലഘട്ടത്തിലെ ചിത്രാസ്വാദകരുടെ അഭിരുചി വ്യഞ്‌ജിപ്പിക്കുന്നവയാണ്‌. സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും ചിത്രീകരിക്കുന്നതിലാണ്‌ ഇദ്ദേഹത്തിനു താത്‌പര്യം. 1880-ല്‍ ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍