This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അട്ടിപ്പേര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 8 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അട്ടിപ്പേര്‍

കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായം. ഭൂസ്വത്തുക്കള്‍ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതാണ് അട്ടിപ്പേര്‍. ജന്‍മി നിയമാനുസൃതമായി അവകാശം വിട്ടുകൊടുക്കുന്നത് അട്ടിപ്പേറിന്റെ പരിധിയില്‍പെടുന്നു. ജന്‍മിയുടെ പൂര്‍ണാവകാശം ഇങ്ങനെ വിട്ടുകൊടുക്കുകയെന്നത് മുന്‍കാലങ്ങളില്‍ അന്തസ്സില്ലാത്ത പ്രവൃത്തിയായി കരുതപ്പെട്ടിരുന്നു. അതുകൊണ്ട്, അത്തരം വിട്ടുകൊടുക്കല്‍ അനിവാര്യമായിത്തീരുകയാണെങ്കില്‍ അതു പല ഘട്ടങ്ങളായിവേണം നടത്തുക; ഇവ സാധാരണമായി മൂന്നെണ്ണമായിരുന്നു.

ജന്‍മി ഭൂമി വില്ക്കുമ്പോള്‍ മുഴുവന്‍ വിലയും കടംവാങ്ങുന്നരീതിയില്‍ ഒരു ഒറ്റിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. അപ്പോള്‍ വാങ്ങുന്നയാള്‍ക്ക് ഭൂസ്വത്തിന്‍മേല്‍ അവകാശം ലഭിക്കുന്നു. എന്നാല്‍ അയാള്‍ക്ക് വസ്തുവിലുള്ള വൃക്ഷങ്ങള്‍ മുറിക്കുന്നതിനോ, ആ ഭൂമിയില്‍ ശവസംസ്കാരം നടത്തുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. ഇതിനുശേഷം ഒന്നിനുപുറകേ ഒന്നായി രണ്ടു പ്രമാണങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. സ്വത്തിന്റെ വിലയില്‍ 20ശ.മാ. ആദ്യം നല്കുന്നു. അവസാനത്തെ പ്രമാണം നടത്തിക്കഴിയുമ്പോള്‍ ജന്‍മിക്ക് സ്വത്തിന്‍മേലുളള അവകാശം ഇല്ലാതാവുകയും വാങ്ങുന്നയാളിന് സ്വത്തിന്‍മേല്‍ ഭാഗം അവകാശം ലഭിക്കുകയും ചെയ്യുന്നു. വസ്തുവിലുള്ള വൃക്ഷങ്ങള്‍ മുറിക്കുന്നതിനും അതില്‍ ശവസംസ്കാരം നടത്തുന്നതിനും വാങ്ങുന്നയാളിന് ഈ ഘട്ടത്തില്‍ അവകാശമുണ്ട്.

ഇടപാടിന്റെ അവസാനഭാഗമാണ് അട്ടിപ്പേര്‍ ഉടമ്പടി. ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നതോടെ, ഭൂമിയിലുള്ള പൂര്‍ണാവകാശം വാങ്ങുന്നയാളിന് ലഭിക്കുന്നു. സ്ഥലത്തെ ആറു പ്രമാണിമാരുടെ സാന്നിധ്യത്തിലായിരിക്കണം അട്ടിപ്പേര്‍ ഉടമ്പടി. കൊടുക്കുക, ദാനം ചെയ്യുക എന്നെല്ലാം അര്‍ഥംവരുന്ന 'അട്ടുക' എന്ന ക്രിയയില്‍നിന്നാണ് 'അട്ടിപ്പേര്‍' എന്ന പദം ഉണ്ടായത്. പേരില്‍ചേര്‍ത്തുകൊടുക്കുന്ന ദാനശാസനം (gift deed) എന്നതിന്റെ വിവക്ഷിതമായി അട്ടിപ്പേര്‍ എന്ന പ്രയോഗം സിദ്ധിക്കുന്നു. ഇപ്പോള്‍ 'അട്ടിപ്പേര്‍' എന്ന സംജ്ഞ ഉപയോഗിക്കാറില്ല. പകരം 'ജന്‍മം' എന്ന പദം ഉപയോഗിച്ചുവരുന്നു. ദേവാലയങ്ങളിലെ മ(തി)ടപ്പള്ളിച്ചെലവിനുള്ള ദാനശാസനത്തിനും 'അട്ടിപ്പേര്‍' എന്നു പേരുണ്ടായിരുന്നതായി മലയാളമഹാനിഘണ്ടുവില്‍ കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍