This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഭൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:51, 15 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപഭൂ

Apogee

ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനം. അപസൌര(Aphelion)ത്തിലും ഉപസൌര(Perihelion)ത്തിലും സൂര്യനുള്ള സ്ഥാനമാണ് അപഭൂവിലും ഉപഭൂവിലും (Perigee) ഭൂമിക്കുള്ളത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്. ചിത്രത്തില്‍ E ഭൂമിയാണ്; C അപഭൂവിലിരിക്കുന്ന ചന്ദ്രന്റെ സ്ഥാനം: അപഭൂ. Image:pAA705.png ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തില്‍ D ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.

സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനത്തെ സൂര്യന്റെ അപഭൂ എന്നു പറഞ്ഞുവരാറുണ്ട്. അതുപോലെ ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നും പറഞ്ഞുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%AD%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍