This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സിടോസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓക്‌സിടോസിന്‍

Oxytocin

പീയൂഷഗ്രന്ഥി(Pituitary gland)യുടെ പിന്‍ഭാഗത്തുനിന്ന്‌ (posterior lobe) സ്രവിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍. പിറ്റോസിന്‍, ആല്‍ഫാ ഹൈപൊഫാമിന്‍ എന്നും പേരുകളുണ്ട്‌. ഫോര്‍മുല: C43 H66 N12 O12 S2. എട്ട്‌ അമിനൊ അമ്ലങ്ങളടങ്ങുന്ന ഒരു പെപ്‌റ്റൈഡ്‌ ആണിത്‌. സിസ്റ്റീന്‍, ടൈറൊസിന്‍, ഐസൊലൂസിന്‍, ഗ്ലൂട്ടാമിന്‍, അസ്‌പരാജിന്‍, സിസ്റ്റീന്‍, പ്രാലിന്‍, ലൂസിന്‍, ഗ്ലൈസിനിയമൈഡ്‌ എന്നീ ക്രമത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഓക്‌സിടോസിന്‍ തന്മാത്രയെ ഇപ്രകാരം ചിത്രീകരിക്കാം.

ഗര്‍ഭപാത്രത്തിലെ മൃദുപേശികളുടെ സങ്കോചത്തെ ത്വരിപ്പിക്കുകയാണ്‌ ഈ ഹോര്‍മോണിന്റെ മുഖ്യമായ പ്രവര്‍ത്തനം. ഈ ഹോര്‍മോണ്‍ അതിന്റെ ഗ്രന്ഥിയുടെ നിഷ്‌കര്‍ഷത്തില്‍നിന്നു പൃഥക്കരിക്കപ്പെട്ടിട്ടുണ്ട്‌. 1956-ല്‍ ഡു വിഗ്നിയാഡ്‌ (Do Vigneaud) ഓക്‌സിടോസിന്‍ സംശ്ലേഷണം ചെയ്‌തു നിര്‍മിക്കുകയുണ്ടായി. സിന്റോസിനോണ്‍ (syntocinon) എന്ന പേരില്‍ സംശ്ലിഷ്‌ട ഓക്‌സിടോസിന്‍ അറിയപ്പെടുന്നു. പ്രസവാനന്തരശുശ്രൂഷയില്‍ ഈ ഹോര്‍മോണ്‍ ലായനിരൂപത്തില്‍ അധശ്ചര്‍മീയമായി നല്‌കപ്പെടുന്നു. ഗിനിപ്പന്നിയുടെ ഗര്‍ഭപാത്രത്തില്‍ മാനക(standard) സാമ്പിളിന്റെ പ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തിയാണ്‌ ഓക്‌സിടോസിന്‍ വീര്യം കണക്കാക്കാറുള്ളത്‌. സിന്തറ്റിക്‌ ഓക്‌സിടോസിന്‍ പല പേരുകളില്‍ ഇന്ന്‌ ലഭ്യമാണ്‌. ഇത്‌ ദഹനേന്ദ്രിയവ്യൂഹത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടുവെന്നതിനാല്‍ ഉള്ളില്‍ കഴിക്കാറില്ല. മൂക്കിലടിക്കുന്ന സ്‌പ്ര, ഇഞ്ചക്ഷന്‍ എന്നീ വിധത്തിലാണ്‌ ഇത്‌ പ്രയോഗിക്കുന്നത്‌. കന്നുകാലികളില്‍പ്പോലും സുഖപ്രസവത്തിന്‌ ഈ ഔഷധം ഉപയോഗിക്കുന്നു. പാല്‍ചുരത്തുന്നതിനും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ നിരവധി പാര്‍ശ്വഫലങ്ങളുള്ള ഔഷധമായതിനാല്‍ അതീവ സൂക്ഷ്‌മതയോടെ മാത്രമേ ഇതുപയോഗിക്കാന്‍ പാടുള്ളൂ. അമിതഡോസില്‍, വളരെക്കാലം ഉപയോഗിച്ചാല്‍ ഗര്‍ഭാശയം അമിതമായി സങ്കോചിച്ച്‌ പൊട്ടാന്‍പോലും സാധ്യതയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍