This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകമാത്രഘടകക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകമാത്രഘടകക്രിയ

Unique Factorisation

ഒരു സംഖ്യയെയോ വ്യഞ്‌ജക(expression)ത്തെയോ അവിഭാജ്യഘടകങ്ങളായി (prime factor) തിരിക്കുന്ന പ്രക്രിയ. ഘടകങ്ങളോടൊപ്പം ഏകകത്തിന്റെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ഗുണനഫലത്തില്‍ അവ സംഖ്യയുടെ ഏകമാത്രഘടകസ്വഭാവത്തെ ബാധിക്കാത്തതിനാല്‍ ഏകമാത്രഘടകങ്ങളില്‍ ഏകകഘടകങ്ങള്‍ ഉണ്ടായിരുന്നാലും ആ ഘടകക്രിയ വ്യത്യസ്‌തമാണെന്ന്‌ എടുക്കേണ്ടതില്ല. ഉദാ. 2, 3 എന്നിവ 6-ന്റെ അവിഭാജ്യ ഘടകങ്ങളാണ്‌; 2 x 3 = 6 ഏകകമായ 1-ന്റെ തന്നെ ഘടകങ്ങളായ +1, -1 എന്നിവയും 6-ന്റെ ഘടകങ്ങളാണ്‌. അതായത്‌ (+1) x (1) x (1) x (1) x 2 x 3 = 6. +1, 1 ഒഴികെ 2, 3 മാത്രമാണ്‌ 6-ന്റെ അഭിവാജ്യഘടകങ്ങള്‍; വേറെയൊരു വിധത്തിലും 6-നെ അവിഭാജ്യഘടകങ്ങളായി പിരിക്കാന്‍ കഴിയുകയില്ല. ഏകമാത്ര ഘടകക്രിയയനുസരിച്ച്‌ ഏതൊരു എണ്ണല്‍ സംഖ്യ(natural number)യെയും ഒരേ വിധത്തില്‍ പിരിച്ചെഴുതാവുന്നതാണ്‌. ഉദാ. 12 = 22 x 3. സാമാന്യമായി p, q, ..., r എന്നിവ n എന്ന എണ്ണല്‍ സംഖ്യയുടെ അവിഭാജ്യഘടകങ്ങളാണെങ്കില്‍ n = pa qb ... rc എന്നിങ്ങനെ എഴുതാവുന്നതാണ്‌. ഇവിടെ a, b, ...c, ... എന്നിവയും എണ്ണല്‍ സംഖ്യകളായിരിക്കും. ഒരു സംഖ്യാഗണത്തിലെ എല്ലാ അംഗങ്ങളും ഏകമാത്രഘടകക്രിയയ്‌ക്കു വിധേയമാണെങ്കില്‍ ആ ഗണത്തെ ചില ഗണിതീയ വ്യവസ്ഥകളനുസരിച്ച്‌ ഏകമാത്ര ഘടകക്രിയാ ഡൊമെയിന്‍ (domain) എന്നുപറയുന്നു. സംഖ്യ എന്ന സങ്കല്‌പത്തിന്‌ ഗണിതശാസ്‌ത്രത്തില്‍ "എണ്ണുക' എന്നതില്‍ക്കവിഞ്ഞ്‌ വിപുലമായ അര്‍ഥവ്യാപ്‌തിയുള്ളതിനാല്‍ അത്തരം സംഖ്യാഗണങ്ങള്‍ ഈ സവിശേഷത ഉള്‍ക്കൊള്ളുന്നുവോ എന്ന്‌ പ്രതേ്യകം പരിശോധിക്കപ്പെടാറുണ്ട്‌. എണ്ണല്‍ സംഖ്യക്ക്‌ പൊതുവേ ഉള്ളതാണ്‌ ഈ സവിശേഷത. ബഹുപദങ്ങളും (polynomials) ഏകമാത്ര ഘടകക്രിയയ്‌ക്കു വിധേയമാണ്‌. ഗണിതശാസ്‌ത്രത്തില്‍ ഈ സവിശേഷതയ്‌ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍