This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 13 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

മലയാളം അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം. തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (Aleph), അറബി ഭാഷയിലെ അലിഫ, ലത്തീന്‍-ഗ്രീക്ക് ഭാഷകളിലെ 'ആല്‍ഫ' (Alpha) എന്നിവയും ഇംഗ്ളീഷിലെ 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യില്‍ ആകുന്നു.

vivdha

ഇത് ഒരു ഹ്രസ്വസ്വരമാണ്. ഇതിന്റെ സ്ഥാനം കണ്ഠ്യം; ഉച്ചാരണം തീവ്രയത്നം.

ഭട്ടോജി ദീക്ഷിതര്‍ തുടങ്ങിയ സംസ്കൃതവൈയാകരണന്‍മാര്‍ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാല്‍ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തില്‍ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോള്‍ 'എ'കാരത്തിന്റെ ഛായയില്‍ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളില്‍ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേര്‍ന്ന 'അ'കാരത്തെ മലയാളികള്‍ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.

  ഉദാ.	വിളക്ക്	--	വിളെക്ക്
  	അലക്	--	അലെക്
  അകലെയുള്ള ഒരു വസ്തുവിനെ നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന ചുട്ടെഴുത്തായും 'അ' വ്യവഹരിക്കപ്പെടുന്നു.
  ഉദാ.	അ	+	ഇടം	=	അവിടം
  	അ	+	കുതിര	= 	അക്കുതിര
  	അ	+	തരം	= 	അത്തരം
  പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തില്‍ പ്രയോഗിച്ചുപോരുന്നു.
  ഉദാ.	വരുന്നു	+	അ	= 	വരുന്ന
  	വന്നു	+	അ	= 	വന്ന
  വിശേഷണ പ്രത്യയം:
  ഉദാ.	നല്	+	അ	= 	നല്ല
  	ഒരു	+	അ	= 	ഒറ്റ
  നപുംസക ബഹുവചന പ്രത്യയം :
  ഉദാ.	അ	+	അ	=	അവ്   =	അവ
  നിഷേധാര്‍ഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.
  ഉദാ.	അ	+	ധര്‍മം	= 	അധര്‍മം
  	അ	+	ശുദ്ധം	= 	അശുദ്ധം
  നിയോജകപ്രകാരാര്‍ഥത്തിലുള്ള ഒരു പ്രത്യയം:
  ഉദാ.	പോക്	+	അ	= 	പോക
  	അറിക്	+	അ	= 	അറിക
  ഒരു ആശംസകപ്രകാരപ്രത്യയം
  ഉദാ.	വാഴ്ക്	+	അ	= 	വാഴ്ക
  	വിജയിക്ക്	+	അ	= 	വിജയിക്ക

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, കാമദേവന്‍, വായു, അഗ്നി എന്നീ അര്‍ഥങ്ങളും 'അ'യ്ക്ക് കല്പിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍