This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ഫ്യു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:48, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കര്‍ഫ്യു

Curfew

ഒരു നിശ്ചിത സമയത്തോ നിശ്ചിത ദിവസങ്ങളിലോ നിശ്ചിത സ്ഥലത്തോ നിയമപ്രകാരം ഏര്‍പ്പെടുത്തുന്ന നിയന്ത്രണം. വര്‍ഗീയസംഘട്ടനങ്ങള്‍, സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍, മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകുമ്പോഴാണ്‌ അധികൃതര്‍ കര്‍ഫ്യു പ്രഖ്യാപിക്കുന്നത്‌. സാധാരണയായി പകല്‍സമയത്താണ്‌ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്‌. ഈ സമയം കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വാഹനങ്ങള്‍ ഓടാനോ ജനങ്ങള്‍ വീടുകള്‍ക്കു പുറത്തിറങ്ങാനോ പാടുള്ളതല്ല. എന്നാല്‍ രാത്രി മുഴുവനായോ വൈകിട്ട്‌ ഒരു നിശ്ചിത സമയത്തേക്കോ കര്‍ഫ്യുവില്‍ ഇളവുവരുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ സമയം കടകമ്പോളങ്ങള്‍ തുറക്കാനും ജനങ്ങള്‍ക്ക്‌ പുറത്തിറങ്ങാനും സ്വാതന്ത്ര്യമുണ്ട്‌. 'curfeu' എന്ന മധ്യകാല ഇംഗ്ലീഷ്‌ വാക്കില്‍ നിന്നാണ്‌ കര്‍ഫ്യു എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌.

മധ്യകാല ഇംഗ്ലണ്ടില്‍ ഉറങ്ങുന്നതിനുമുമ്പ്‌ തീ അണയ്‌ക്കണമെന്ന്‌ ഓര്‍മിപ്പിക്കുന്നതിനുവേണ്ടി അധികൃതര്‍ ഒരു മണി മുഴക്കുക പതിവായിരുന്നു. "കര്‍ഫ്യു മണി' എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്‌. 11-ാം ശ.ത്തില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്ല്യം ഒന്നാമന്‍, തന്റെ സാക്‌സന്‍ പ്രജകളോട്‌ രാത്രി 6 മണിക്കുമുമ്പ്‌ വിളക്കുകള്‍ കെടുത്താനും വീട്ടിനുള്ളില്‍ കഴിയാനും ആവശ്യപ്പെട്ടിരുന്നത്‌ കര്‍ഫ്യുമണികള്‍ മുഴക്കിക്കൊണ്ടായിരുന്നു.

അമേരിക്കയിലും മറ്റും ഒരു നിശ്ചിത പ്രായത്തിലുള്ളവര്‍, പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ളവര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത്‌ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്‌. സ്‌കൂളിലെ ഹാജര്‍ ഉറപ്പുവരുത്തുന്നതിനുവേണ്ടി, വിദ്യാര്‍ഥികള്‍ സ്‌കൂള്‍സമയത്ത്‌ പുറത്തിറങ്ങുന്നത്‌ നിയന്ത്രിക്കാനും വ്യവസ്ഥകളുണ്ട്‌. ഈ നിയമങ്ങളും കര്‍ഫ്യു എന്നാണറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍