This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍പ്പീച്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:38, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടല്‍പ്പീച്ചി

Sea squirt

കശേരുകികളോട്‌ അടുത്ത ബന്ധമുള്ളതും റ്റൂണിക്കേറ്റ (Tunicata) ജന്തുഫൈലത്തില്‍ ഉള്‍പ്പെടുന്നതുമായ ചെറുജീവികള്‍. വേലിയിറക്കസമയത്ത്‌ പാറകളിലും കടല്‍പ്പാലത്തിന്റെ തൂണുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ജെല്ലി പോലെയുള്ള "സഞ്ചി'കള്‍ കടല്‍പ്പീച്ചികളാണ്‌. ഒന്നു മുതല്‍ ഏഴോ അതിലധികമോ വരെ സെന്റിമീറ്റര്‍ നീളമുള്ള ഈ സഞ്ചികളില്‍ തൊട്ടാല്‍ ഉള്ളില്‍ നിന്ന്‌ കുറച്ചുവെള്ളം ജെറ്റ്‌ പോലെ വെളിയിലേക്കു ചാടുന്നു. കടല്‍പ്പീച്ചി എന്ന പേരിഌ കാരണവും ഇതുതന്നെ.

കടല്‍ പീച്ചി

ഇവയുടെ ശരീരം ജെല്ലിയോടു സദൃശമാണെങ്കിലും കടുപ്പമേറിയതാണ്‌. ഓരോ സഞ്ചിക്കും മുകളിലും വശത്തുമായി രണ്ടു ദ്വാരങ്ങളുണ്ട്‌. ഈ ദ്വാരങ്ങളില്‍ക്കൂടി കയറിയിറങ്ങുന്ന ജലമാണ്‌ ശ്വസനത്തിഌം ആഹാരസമ്പാദനത്തിഌം സഹായകമാകുന്നത്‌. മുകളറ്റത്തായി കാണുന്ന ദ്വാരത്തിലേക്ക്‌ വെള്ളം കടത്തിവിടുന്നത്‌ അതിനോടു തൊട്ടുള്ള അതിസൂക്ഷ്‌മമായ രോമങ്ങളാണ്‌. വശത്തുള്ള ദ്വാരത്തിലൂടെ ഉപയോഗം കഴിഞ്ഞ വെള്ളം പുറത്തു പോകുന്നു. കടല്‍പ്പീച്ചിയുടെ ശരീരത്തിന്റെ ഇടതുഭാഗത്തായി, കുടല്‍വളവിനോടു ചേര്‍ന്ന്‌ അണ്ഡാശയവും വൃഷണവും അടുത്തടുത്തു കാണപ്പെടുന്നു. എന്നാല്‍ പരബീജസങ്കലനം മാത്രമേ ഇവയില്‍ നടക്കുന്നുള്ളൂ. ഒരുമിച്ചു കാണപ്പെടുന്ന പുംബീജാണ്ഡങ്ങള്‍ പല സമയത്തു മാത്രം വളര്‍ച്ചയെത്തുന്നതിനാലാണ്‌ ഇതു സാധിക്കുന്നത്‌. തൊട്ടടുത്തുള്ള ഒരു ജീവിയില്‍ നിന്ന്‌ വെള്ളത്തിലൂടെ കടന്നു മറ്റൊരു ജീവിയുടെ ഉള്ളില്‍ എത്തിപ്പെടുന്ന ബീജാണുക്കള്‍, ആ ജീവിയിലും ബീജോത്‌സര്‍ഗത്തിന്‌ പ്രരകമായി ഭവിക്കുന്നു. ഈ ബീജങ്ങള്‍ തമ്മിലാണ്‌ സംയോഗം നടക്കുന്നതും പുതിയ തലമുറ രൂപമെടുക്കുന്നതും.

വളര്‍ച്ചയെത്തിയ ജീവികള്‍ സാധാരണനിലയില്‍ ചലനസ്വാതന്ത്യ്രമില്ലാത്തവയാണെങ്കിലും ലാര്‍വകള്‍ സ്വതന്ത്രമായി നീന്തി നടക്കുന്നവയാണ്‌. ഉരുണ്ട ശരീരവും നീണ്ട വാലുമുള്ള ലാര്‍വകള്‍ കാഴ്‌ചയില്‍ വാല്‍മാക്രിയെപ്പോലിരിക്കും; കായാന്തരണം കഴിഞ്ഞ ശേഷമേ ഇവ വളര്‍ച്ചയെത്തിയ ജീവിയെപ്പോലെയാകുന്നുള്ളൂ. ഗോള്‍ഡന്‍ സ്റ്റാര്‍ എന്ന ഇനത്തെപ്പോലെയുള്ള ചില കടല്‍പ്പീച്ചികള്‍ സംഘങ്ങളായി കഴിയുന്നവയാണ്‌. ഈ സംഘങ്ങളില്‍, പുഷ്‌പദലാകൃതിയില്‍ (rosette) അടുക്കിയിട്ടുള്ള അനേകം ചെറുജീവികള്‍ ജെല്ലിപോലെയുള്ള ഒരു സ്‌തരത്തിഌ താഴെയായി കാണപ്പെടുന്നു. ഉഷ്‌ണമേഖലയില്‍ സാധാരണമായ പൈറസോമ നീണ്ട്‌, നാളാകാരമുള്ള ശരീരത്തോടുകൂടിയ ജീവിയാണ്‌. ഇരുട്ടില്‍ തിളങ്ങുന്ന ഇവ അനേകമെണ്ണം ചേര്‍ന്ന്‌, സമുദ്രാപരിതലത്തിനടുത്തായി കാണപ്പെടാറുണ്ട്‌. രാത്രിയില്‍ ഇവ കടലിനെ പ്രകാശദീപ്‌തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍