This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്മീരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:07, 14 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അജ്മീരി

ഹിന്ദിയുടെ ഒരു ഉപഭാഷയായ രാജസ്ഥാനിയുടെ പ്രാദേശികരൂപം. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മധ്യഭാഗത്തും കി.ഭാഗത്തും അജ്മീറിലും ഈ ഭാഷ സംസാരിക്കപ്പെടുന്നു. ഈ ഭാഷ സംസാരിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് അജ്മീറിലാകയാലാണ് ഇതിന് അജ്മീരി എന്ന പേരുണ്ടായത്. ഗ്രിയേഴ്സന്റെ ഭാരതീയ ഭാഷാവലോകന(Linguistic Survey of India, Vol. IV)ത്തില്‍ ഈ ഭാഷയെപ്പറ്റിയുള്ള വിവരണമുണ്ട്.

അജ്മീരിഭാഷയുടെ പല പ്രാദേശികരൂപങ്ങളും ഇന്ന് വ്യവഹാരത്തിലുണ്ട്. ഇവയില്‍ കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷാരൂപം മാര്‍വാഡി അജ്മീരിയാണ്.

പദസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത സാദൃശ്യം ഹിന്ദിയോടാണ്. ധാരാളം മറാഠി, ഗുജറാത്തി പദങ്ങളും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. വ്യാകരണവ്യവസ്ഥ രാജസ്ഥാനിയുടേതു തന്നെ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9C%E0%B5%8D%E0%B4%AE%E0%B5%80%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍