This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടപ്പൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:39, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓടപ്പൂ

Golden Trumpet

ഓടപ്പൂ

അപ്പോസൈനേസീ സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിതമായ ഒരു വള്ളിച്ചെടി. ശാ.നാ. അലമാന്‍ഡാ കതാര്‍ട്ടിക്ക (Allamanda cathartica). കോളാമ്പിയുടെ ആകൃതിയില്‍ മനോഹരങ്ങളായ വലിയ പൂക്കളുള്ള ഈ ചെടിക്ക്‌ "മഞ്ഞക്കോളാമ്പി' യെന്നും പേരുണ്ട്‌. അമേരിക്കന്‍ സ്വദേശിയായ ഓടപ്പൂ ഇന്ന്‌ ഇന്ത്യയില്‍ സര്‍വസാധാരണമാണ്‌. വെളിപ്രദേശങ്ങളിലും ശ്‌മശാനങ്ങളിലും മറ്റും കാടുപിടിച്ചു വളരുന്ന മഞ്ഞക്കോളാമ്പിച്ചെടി ഒരു വേലിച്ചെടിയായും അലങ്കാരസസ്യമായും വച്ചു പിടിപ്പിക്കാറുണ്ട്‌.

കടുംപച്ച നിറത്തില്‍ തിളക്കമുള്ള നിത്യഹരിതങ്ങളായ ഇലകളും, നേരിയ സുഗന്ധവും ആകര്‍ഷണീയമായ മഞ്ഞനിറവുമുള്ള പൂക്കളുമുള്ള ഈ ചെടി കാഴ്‌ചയ്‌ക്ക്‌ മനോഹരമാണ്‌. സസ്യത്തിലെ പാലുപോലുള്ള കറയ്‌ക്ക്‌ വിഷാംശമുണ്ട്‌. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്നതാണ്‌ ദളപുടം. അഞ്ച്‌ ദളങ്ങള്‍ ഒന്നുചേര്‍ന്ന്‌ ചോര്‍പ്പിന്റെ ആകൃതി കൈവന്നിട്ടുള്ള ദളപുടക്കുഴലിന്റെ ഉള്‍വശത്ത്‌ ഓറഞ്ചു നിറമുള്ള രേഖകള്‍ ദൃശ്യമാണ്‌. ഓടപ്പൂവിന്റെ ഇലകൊണ്ടുള്ള കഷായം വിരേചനമുണ്ടാക്കും. അധികമാത്രയില്‍ ഛര്‍ദിയും അതിസാരവുമുണ്ടാകാന്‍ ഇടയുണ്ട്‌. ഈ ചെടി കാന്‍സര്‍, മഞ്ഞപ്പിത്തം എന്നിവ ശമിപ്പിക്കാന്‍ ഉപയോഗിച്ച്‌ വരാറുണ്ട്‌. ധാരാളം ഔഷധഗുണങ്ങളുണ്ടെങ്കിലും ഈ സസ്യത്തിന്റെ എല്ലാ ഭാഗത്തും വിഷാംശം അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌, കഷായം, മരുന്ന്‌ എന്നിവ വളരെ ശ്രദ്ധയോടെ മാത്രമേ ഉണ്ടാക്കാന്‍ പാടുള്ളൂ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍