This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനലെഹസ്‌, അമേന്‍ഡെസ്‌ യോസേ (1854 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:19, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കനലെഹസ്‌, അമേന്‍ഡെസ്‌ യോസേ (1854-1912)

Canalejas Y Mendez, Jose

അമേന്‍ഡെസ്‌ യോസേ കനലെഹസ്‌

സ്‌പാനിഷ്‌ ഭരണതന്ത്രജ്ഞന്‍. 1854 ജൂല. 31ഌ എല്‍ഫെറോളില്‍ ജനിച്ചു. 1872ല്‍ മാഡ്രിഡില്‍ നിന്നു ബിരുദം നേടി. 1873ല്‍ രണ്ട്‌ ഡോക്ടറേറ്റ്‌ ബിരുദങ്ങള്‍ നേടിയ ശേഷം സ്വപിതാവ്‌ ഡയറക്ടറായുള്ള റെയില്‍വേ കമ്പനിയില്‍ ഉദ്യോഗസ്ഥനായി. 1881ല്‍ പാര്‍ലമെന്റി (cortes)ലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചു. ഇദ്ദേഹം പിന്നീട്‌ മന്ത്രിസഭയില്‍ നീതിന്യായവും (1888) ധനകാര്യവും (1894) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. യു.എസ്സുമായുണ്ടായ യുദ്ധ(1898)ത്തില്‍ സ്‌പെയിനിന്റെ പരാജയത്തിഌ കാരണമായ തെറ്റുകളെ പരസ്യമായി എടുത്തു പറഞ്ഞ്‌ ഗവണ്‍മെന്റിനെ വിമര്‍ശിച്ചു. (സ്‌പാനിഷ്‌ ലിബറല്‍ പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ വിഭാഗത്തില്‍ നിലകൊണ്ട കനലെഹസ്‌ മതവിഭാഗങ്ങള്‍ക്കും വന്‍കിട എസ്റ്റേറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ വാദിക്കുകയും ചെയ്‌തിരുന്നു). 1910 ഫെ.ല്‍ നാലു മാസം പ്രായമുള്ള മോറെ (Segismundo Moret) മന്ത്രിസഭ നിലംപതിച്ചതോടെ കനലെഹസ്‌ പ്രധാനമന്ത്രിയായി. സാമൂഹ്യപരിഷ്‌കരണത്തിഌ മുന്‍തൂക്കം കൊടുത്ത കനലെഹസ്‌ ഭരണകൂടം മൊറോക്കന്‍ പ്രശ്‌നം, മതവിഭാഗങ്ങളുടെ നിയന്ത്രണം, വ്യാവസായിക തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലാണ്‌ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്‌. 1910 12 കാലഘട്ടത്തില്‍ നടന്ന പണിമുടക്കുകളും, സിവില്‍സൈനിക അസ്വാസ്ഥ്യങ്ങളും ഇദ്ദേഹം കര്‍ശനമായി നേരിട്ടു. എന്നാല്‍ മിതവാദികളായ റിപ്പബ്‌ളിക്കന്‍ ഇടതുവിഭാഗത്തെ ഈ നിലപാട്‌ ഇദ്ദേഹത്തില്‍ നിന്നകറ്റി. 1912 ന. 12ന്‌ കനലെഹസ്‌ വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍