This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്തരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്തരം
Beam
കെട്ടിടങ്ങളിലും മറ്റു സംരചനകളിലും കഴുക്കോലുകള്‍, മതിലുകള്‍, തൂണുകള്‍ മുതലായവയുടെ ഭാരം താങ്ങുന്ന അവയവം (member). സാധാരണയായി ഇത് പൂർണമായോ ഏകദേശമായോ തിരശ്ചീനം(horizontal) ആയിരിക്കും. കപ്പലുകളിൽ കുറുകേ ഉറപ്പിക്കുന്ന അവയവത്തിനും ഉത്തരം എന്ന് പറയാറുണ്ട്. ആനമനപ്രതിബലം (flexural stress) കൊണ്ട് ഭാരപ്രതിരോധം സാധിക്കുകയാണ് ഉത്തരങ്ങളുടെ സാങ്കേതികധർമം. മുള, തടി, കല്ല് മുതലായ പദാർഥങ്ങള്‍കൊണ്ടാണ് ആദ്യകാലങ്ങളിൽ ഉത്തരങ്ങള്‍ നിർമിച്ചിരുന്നത്. വാസ്‌തുവിദ്യയുടെ പുരോഗതിയോടുകൂടി ഉത്തരങ്ങള്‍ വിവിധ പദാർഥങ്ങള്‍കൊണ്ട് പല രീതിയിലും നിർമിച്ചുവരുന്നു. രണ്ടു തൂണുകളാലോ തുടർച്ചയായി പല ആധാരങ്ങളാലോ താങ്ങപ്പെടുന്ന ഉത്തരങ്ങളിൽ ഉണ്ടാകുന്ന വളവുകളും പ്രതിബല (stress)വൈിതരണങ്ങളും ചിത്രം 2-ൽ കാണിച്ചിരിക്കുന്നു. ഭാരവിധേയമായ ഉത്തരത്തിന്റെ മേൽഭാഗവും കീഴ്‌ഭാഗവും കൂടുതൽ പ്രതിബലങ്ങള്‍ക്കു വിധേയമാകുന്നു. ഉദാസീന-അക്ഷത്തിൽ(neutral axis)നെിന്നും അകലുന്നതനുസരിച്ച് പ്രതിബലം (stress) വൈർധിക്കുന്നു. പ്രതിബലവിതരണത്തിന്റെ തോതനുസരിച്ച് പദാർഥവിന്യാസം ചെയ്യുന്നത് ലാഭകരമായിരിക്കും. കൂടുതൽ പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുക എന്ന തത്ത്വമനുസരിച്ച് നിർമിക്കപ്പെടുന്ന ഉത്തരങ്ങള്‍ ചിത്രം 4-ൽ കാണിച്ചിരിക്കുന്നു. കൂടുതൽ ബലമുള്ള പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിന് ഉചിതമാണ്. ചില പദാർഥങ്ങള്‍ സമ്മർദപ്രതിരോധത്തിന് ഉതകുമെങ്കിലും വലിവ് (tension) നേരിടുന്നതിന് പറ്റിയവയല്ല. ഇത് കണക്കിലെടുത്ത് ഭിന്നപദാർഥങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കുന്ന ഉത്തരങ്ങള്‍ ചിത്രം 5-ൽ കാണിച്ചിരിക്കുന്നു.
താങ്ങപ്പെടുന്ന ഉത്തരങ്ങളിലുണ്ടാകുന്ന വളവുകളും പ്രതിബലവിതരണങ്ങളും
|
വാതിലിന്റെ മുകളിൽ "ലിന്റൽ' മുതൽ വലിയ പാലങ്ങളുടെ 500-600 മീ. സ്‌പാന്‍ വരെ നീളമുള്ള ഉത്തരങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഭാരത്തിന്റെ തോതും സ്‌പാനിന്റെ ദൈർഘ്യവും അനുസരിച്ച് ഉത്തരങ്ങള്‍ പലരീതിയിൽ നിർമിക്കപ്പെടുന്നു. ഉത്തരത്തിന് സ്‌പാന്‍ കൂടുന്തോറും താങ്ങപ്പെടുന്ന ഭാരത്തോടൊപ്പം ഉത്തരത്തിന്റെ സ്വഭാരവും(self weight)കേൂടുന്നു. ഉത്തരത്തിന്റെ പദാർഥം, രൂപം, ആത്യന്തികമായി സ്‌പാനിന്റെ ഉച്ചതമസീമ (maximum limit)എന്നിവ നിർണയിക്കുന്നതിൽ ഉത്തരത്തിന്റെ സ്വഭാരം പരിഗണിക്കേണ്ടതുണ്ട്.
ഉത്തരത്തിന്റെ രൂപവും നിർമാണപദാർഥവും നിർണയിക്കുന്നതിന് ഭാരവിതരണമനുസരിച്ച് അപരൂപണപ്രതിബലവും (shear stress) കൈണക്കിലെടുക്കേണ്ടതുണ്ട്. ഉത്തരത്തിന് തുലാം എന്ന പദവും പലപ്പോഴും സാങ്കേതികാർഥത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ കഴുക്കോലുകള്‍ താങ്ങാത്ത ഉത്തരത്തിനാണ് തുലാം എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്.
(കെ.ആർ. വാരിയർ)