This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഹൈഡ്രൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:43, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്‍ഹൈഡ്രെഡ്

Anhydride

ജലത്തോടു രാസപരമായി യോജിച്ച് അമ്ളമോ ക്ഷാരമോ ലഭ്യമാക്കുന്ന, അല്ലെങ്കില്‍ അമ്ളത്തില്‍നിന്നോ ക്ഷാരത്തില്‍നിന്നോ ജലാംശം നീക്കി ലഭ്യമാകുന്ന ഓക്സൈഡ്. ജലത്തോടു യോജിച്ച് അമ്ളം ഉത്പാദിപ്പിക്കുന്ന ഓക്സൈഡ് ആസിഡ് അന്‍ഹൈഡ്രൈഡ് ആണ്. ഉദാ. സള്‍ഫര്‍ ട്രൈഓക്സൈഡ്, ക്ളോറസ് ഓക്സൈഡ് മുതലായവ.

SO3 + H2O → H2SO4 (സള്‍ഫ്യൂറിക് അമ്ളം)

Cl2O + H2O → 2 HClO (ഹൈപൊ ക്ളോറസ് അമ്ളം)

അമ്ളത്തില്‍നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും.

ജലത്തോടു യോജിച്ചു ക്ഷാരം ഉത്പാദിപ്പിക്കുന്ന ഓക്സൈഡിന് ബേസിക് അന്‍ഹൈഡ്രൈഡ് എന്നു പറയുന്നു. ഉദാ. സോഡിയം ഓക്സൈഡ്, കാല്‍സിയം ഓക്സൈഡ് മുതലായവ.

Na2O+ H2O → 2 NaOH

CaO + H2O → Ca(OH)2

ക്ഷാരത്തില്‍നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. കാര്‍ബണിക അമ്ളങ്ങളുടെ അന്‍ഹൈഡ്രൈഡ് ലഭിക്കുവാന്‍ ചിലവിധികള്‍കൊണ്ട് അവയിലെ ജലമൂലകങ്ങളെ നീക്കംചെയ്താല്‍ മതി. അസറ്റിക് അമ്ളത്തില്‍നിന്ന് അസറ്റിക് അന്‍ഹൈഡ്രൈഡിന്റെ ഉത്പാദനം ഒരു ഉദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍