This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഡിന്‍ഗ (1912 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓഡിന്‍ഗ (1912 - 94)

Odinga

കെനിയയിലെ ഇടതുപക്ഷ ദേശീയ നേതാവ്‌. 1912-ല്‍ സക്‌വയില്‍ ജനിച്ചു. മക്‌റേറെ യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാഭ്യാസം ചെയ്‌ത ഇദ്ദേഹം ആദ്യം ഒരു അധ്യാപകനായിരുന്നു. 1957-ല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ ആഫ്രിക്കക്കാരായ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഘടന(African Elected Members, Organisation)യുടെ ചെയര്‍മാനായി. 1959-ല്‍ കൗണ്‍സിലിലെ "കെനിയന്‍ സ്വാതന്ത്ര്യപ്രസ്ഥാന'ത്തിന്റെ പ്രസിഡന്റായി. 1950-കളില്‍ കെനിയയ്‌ക്കായി ബ്രിട്ടീഷുകാര്‍ വാഗ്‌ദാനം ചെയ്‌ത ബഹുവര്‍ഗരാഷ്‌ട്രീയ പ്രാതിനിധ്യം എന്ന ആശയത്തെ ഇദ്ദേഹം എതിര്‍ത്തു. കെനിയ ആഫ്രിക്കന്‍ നാഷണല്‍ യൂണിയ(K.A.N.U.)ന്റെ ഭരണഘടനാക്കമ്മിറ്റിയില്‍ ഇദ്ദേഹം അംഗമായിരുന്നു; തുടര്‍ന്ന്‌ യൂണിയന്റെ വൈസ്‌ പ്രസിഡന്റായി. പ്രാകൃതവര്‍ഗക്ഷേമത്തിനായുള്ള ലുഓ യൂണിയ(Luo Union)ന്റെ പ്രസിഡന്റും ആഫ്രിക്കക്കാര്‍ക്ക്‌ കച്ചവടസൗകര്യത്തിനായുള്ള "ലുഓ ത്രിഫ്‌റ്റ്‌ ആന്‍ഡ്‌ ട്രഡിങ്‌ കോര്‍പ്പറേഷന്റെ' സ്ഥാപക പ്രസിഡന്റും ആയിരുന്നു ഇദ്ദേഹം. 1963-ല്‍ ഇദ്ദേഹം ജനപ്രതിനിധി സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇതേവര്‍ഷം ഡിസംബറില്‍ കെനിയ സ്വതന്ത്രമായപ്പോള്‍ ആഭ്യന്തരകാര്യമന്ത്രിയായി (1963-64); തുടര്‍ന്ന്‌ വൈസ്‌പ്രസിഡന്റ്‌, വകുപ്പില്ലാമന്ത്രി എന്നീ പദവികള്‍ വഹിച്ചു. 1965-66 കാലത്ത്‌ ഇദ്ദേഹം "കനു' (KANU) വിട്ടുപോവുകയും "കെനിയന്‍ പീപ്പിള്‍സ്‌ യൂണിയന്‍' എന്ന ഒരു പുതിയ ഇടതുപക്ഷ പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌തു.

1982-ല്‍ ഓഡിന്‍ഗ ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുവാന്‍ ശ്രമിച്ചെങ്കിലും ഭരണാധികാരിയായ അറ്റോര്‍ണി ജനറല്‍ അത്‌ പരാജയപ്പെടുത്തി. 1991-ല്‍ ഫോറം ഫോര്‍ റെസ്റ്റോറേഷന്‍ ഒഫ്‌ ഡെമോക്രസി രൂപീകരിക്കുകയും അതിന്റെ ചെയര്‍മാനാവുകയും ചെയ്‌തു. പില്‌ക്കാലത്ത്‌ ഈ സംഘടന പിളരുകയും ഓഡിന്‍ഗ സജീവരാഷ്‌ട്രീയത്തില്‍നിന്ന്‌ പുറന്തള്ളപ്പെടുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍