This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചടിശീല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അച്ചടിശീല

കഥകളിവേഷങ്ങളുടെ ആഹാര്യസംവിധാനത്തിന് ഉപയോഗിക്കുന്ന ഒരു വസ്ത്രവിശേഷം.

വിപുലമായ ഉടുത്തുകെട്ടുകളില്ലാത്ത നാരദന്‍, ദുര്‍വാസാവ്, ശുക്രന്‍ തുടങ്ങിയ 'മുനിവേഷങ്ങള്‍' ധരിക്കുന്ന വസ്ത്രമാണ് അച്ചടിശീല, അല്ലെങ്കില്‍ 'അച്ചടി'. (മുദ്രണം ചെയ്യപ്പെട്ടതുണിക്ക് അച്ചടി എന്നു പറഞ്ഞുവന്നു.) ഈ ശീല പുള്ളികളുള്ളതോ ഇല്ലാത്തതോ ആകാം. ചുവപ്പ്, പച്ച, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളില്‍ ഇവ തയ്യാറാക്കി കഥകളിക്കോപ്പുകളുടെ കൂട്ടത്തില്‍ സൂക്ഷിച്ചിരിക്കും. 'മിനുക്കുവേഷങ്ങള്‍' ഇത് ഉടുത്തശേഷം അതിന്റെ മീതെ 'പടിയരഞ്ഞാണം' അണിയുന്നു.

തേപ്പിനും മറ്റു വേഷസജ്ജീകരണങ്ങള്‍ക്കും നടന്‍മാര്‍ അണിയറയിലെത്തുമ്പോള്‍ കഥകളിയോഗച്ചുമതലക്കാരന്‍ അവര്‍ക്ക് തത്കാലത്തേയ്ക്ക് ധരിക്കാന്‍ കൊടുക്കുന്ന കൈലികള്‍ക്കും ലുങ്കികള്‍ക്കും അച്ചടി എന്നു പേരുണ്ട്. നടന്‍മാര്‍ സ്വന്തം മുണ്ടുടുപ്പുകള്‍ക്കുപകരം അച്ചടി ധരിച്ചുകൊണ്ടാണ് തേപ്പുകളും മറ്റും നടത്തുന്നത്. ഉടുത്തുകെട്ട് ആരംഭിക്കുന്നതിനുമുമ്പ് അവര്‍ ഇതുതന്നെ അടിവസ്ത്രമായി ഉപയോഗിക്കുന്നു. അച്ചടിക്കുപകരം ആധുനികകാലത്ത് കാലുറകള്‍ (പൈജാമകള്‍) ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. നോ: കഥകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍