This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 11 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അത്തി

Fig

അര്‍ട്ടിക്കേസി (Urticaceae) സസ്യകുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ശാ.നാ.: ഫൈക്കസ് കാരിക്ക (Ficus Carica). കാതലില്ലാത്ത (soft-wooded), ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തില്‍ വളരും. കട്ടിയുള്ള ഇലകളുടെ പര്‍ണവൃന്തങ്ങള്‍ (petioles) നീളമുള്ളവയാണ്. ഇലകള്‍ക്ക് 10-20 സെ.മീ. നീളം കാണും. ഏഷ്യയാണ് ഇതിന്റെ ജന്മദേശം. അനുകൂലസാഹചര്യങ്ങളില്‍ 10°C മുതല്‍ 20°C വരെ ശൈത്യം നേരിടാന്‍ ഇവയ്ക്കു കഴിവുണ്ട്. എന്നാല്‍ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. വ. അമേരിക്കയില്‍ വളരെക്കാലം മുമ്പേ ഇവയെ നട്ടുവളര്‍ത്തി തുടങ്ങിയിരുന്നെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു.


അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകള്‍പോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളില്‍ അനേകം ചെറിയ വിത്തുകളുണ്ട്.


'ഗ്ളാസ് ഹൌസി'നുള്ളിലും അത്തികള്‍ വളര്‍ത്താറുണ്ട്. ഇവയില്‍നിന്നും വര്‍ഷത്തില്‍ രണ്ടോ അതിലധികമോ വിളഫലങ്ങള്‍ കിട്ടും. പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങള്‍ക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകള്‍ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികള്‍ വളര്‍ത്തിയെടുക്കാം. പാര്‍ശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികള്‍ 2-4 വര്‍ഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തുകളില്‍നിന്നു മാത്രമേ വളര്‍ത്തിയെടുക്കാനാകൂ.

അത്തിയുടെ ശാഖ

കമ്പുകള്‍ മുറിച്ചുനട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകള്‍ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാന്‍ തുടങ്ങുന്നു. ഇവ കുറെ വളര്‍ന്നു കഴിയുമ്പോള്‍ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാന്‍ തുടങ്ങും. ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാല്‍ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈ. ബംഗാളന്‍സിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാര്‍ഥമാണ്.

അത്തി :തടിയും കായ്കളും

'ഇന്ത്യാ-റബര്‍' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം അത്തി തന്നെ. ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങള്‍ മറ്റിനങ്ങളേക്കാള്‍ കനക്കുറവുള്ളതുമാണ്. ആഗ. മാസത്തോടുകൂടി ഇവയുടെ ഇലകള്‍ പൊഴിയുന്നു.


അത്തി, ഇത്തി, അരയാല്‍, അരശ് (പേരാല്‍) എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നോ: നാല്പാമരം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍