This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽഡ്രിഡ്‌ജ്, ഇരാ ഫ്രഡറിക് (1804 - 67)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആൽഡ്രിഡ്‌ജ്, ഇരാ ഫ്രഡറിക് (1804 - 67)
Aldridge, Ira fredaric
അമേരിക്കന്‍ നടന്‍. ശോകാങ്ങക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധി നേടിയ ആല്‍ഡ്രിഡ്‌ജ് കറുത്തവര്‍ഗക്കാരനാണ്. ഇദ്ദേഹം ന്യൂയോര്‍ക്കിലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. ആല്‍ഡ്രിഡ്‌ജിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ന്യൂയോര്‍ക്കിലെ ആഫ്രിക്കന്‍ തിയെറ്ററിലാണ് ഇദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചത്. 1824-ല്‍ ഇംഗ്ലണ്ടില്‍ എത്തുകയും 1825-ല്‍ അവിടെ ആദ്യമായി അഭിനയിക്കുകയും ചെയ്‌തു. ഒഥല്ലോ; കിങ്‌ലിയര്‍, മാക്‌ബത്ത് എന്നീ ഷേക്‌സ്‌പീയര്‍ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1853-നുശേഷം യൂറോപ്യന്‍രാജ്യങ്ങളിലെല്ലായിടത്തും പര്യടനം നടത്തുകയും അഭിനയിക്കുകയും അതുവഴി ഭാരിച്ച ധനം സമ്പാദിക്കുകയും ചെയ്‌തു. ആസ്റ്റ്രിയന്‍ ചക്രവര്‍ത്തിയില്‍നിന്നും പ്രഷ്യയിലെ രാജാവില്‍നിന്നും ലഭിച്ചവ ഉള്‍പ്പെടെ വളരെയധികം ബഹുമതികള്‍ക്ക് ആല്‍ഡ്രിഡ്‌ജ് പാത്രമായി.
1863-ല്‍ ഇദ്ദേഹം ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചു. റഷ്യയിലേക്കു പോകുന്നവഴി പോളണ്ടില്‍വച്ച് 1867 ആഗ. 10-ന് ആല്‍ഡ്രിഡ്‌ജ് നിര്യാതനായി.