This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ ജന്തുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:03, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർട്ടിക്‌ ജന്തുക്കള്‍

Arctic Fauna

ആർട്ടിക്‌ മേഖലയിലെ ജന്തുജാലങ്ങള്‍. ഇവ പ്രവർത്തനനിരതമാകുന്നത്‌ വേനല്‌ക്കാലത്താണ്‌. കടലോരങ്ങളിലാണ്‌ താരതമ്യേന കൂടുതല്‍ ജിവികളെ കണ്ടുവരുന്നത്‌. ഇതിനു കാരണം ഉള്‍പ്രദേശങ്ങളില്‍ പൊതുവിലുള്ള ഭക്ഷണദാരിദ്യ്രമാണ്‌. സസ്യഭുക്കുകളായ റെയ്‌ന്‍ഡിയറും (Reindeer) കസ്‌തൂരിമാനും (Musk ox) ഈ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. പായല്‍ തുടങ്ങിയ സസ്യങ്ങളാണ്‌ ഇവയുടെ മുഖ്യാഹാരം. ഇത്തരം മാനുകളെ ആശ്രയിച്ച്‌ പല ജാതി മാംസഭുക്കുകളും ഇവിടെ കഴിയുന്നുണ്ട്‌. ഇക്കൂട്ടത്തില്‍പ്പെട്ട ആർട്ടിക്‌ ചെന്നായ്‌ (Arctic wolf), ആർട്ടിക്‌ കുറുക്കന്‍ (Artic Fox), ചെങ്കുറുക്കന്‍ (Red Fox) എന്നിവയെ ഈ പ്രദേശത്തേതു മാത്രമായ ജീവികളെന്നു തരംതിരിക്കുന്നത്‌ ശരിയല്ല; ഇരയെത്തേടി മറ്റു പ്രദേശങ്ങളില്‍നിന്നും കാലാകാലങ്ങളില്‍ വന്നു ചേരുന്നവയാണിവയെല്ലാം. ആർട്ടിക്‌ കരടികള്‍ (Polar Bears) കെടല്‍ത്തീരങ്ങളിലാണ്‌ അധികവും കാണപ്പെടുന്നത്‌. സീലു(seal)കളെയും വാള്‍റസുകളെയും മറ്റും അവ ആഹാരമാക്കുന്നു.

"ആംഫിബിയ'(amphibia)കളും ഉരഗവർഗങ്ങളും ഈ പ്രദേശത്ത്‌ കാണപ്പെടുന്നില്ല. അതിശൈത്യം ഇവയ്‌ക്ക്‌ പൊറുക്കാന്‍ സാധ്യമല്ലാത്തതാണ്‌ ഇതിന്‌ കാരണം. ഷഡ്‌പദങ്ങള്‍ (insects) ധൊരാളമുണ്ടെങ്കിലും മറ്റു പല അകശേരുകികളും (Invertebrates) ഇെവിടെ കുറവാകുന്നു. ഈ പ്രദേശത്തെ ഒരു നിരന്തരശല്യമാണ്‌ ഈച്ചകളും കൊതുകുകളും. ഒഴുക്കില്ലാത്ത നീർപ്രദേശങ്ങള്‍ ഇവയുടെ വളർച്ചയ്‌ക്കു സഹായകമാകുന്നു.

വേനല്‌ക്കാലമാകുമ്പോഴേക്കും അനേകതരം പക്ഷികള്‍ മുട്ടയിടാനും ഇരതേടാനുമായി ഈ പ്രദേശങ്ങളില്‍ വന്നെത്താറുണ്ട്‌. ഇവിടത്തെ ഭദ്രതയും പകലിന്റെ ദൈർഘ്യകൂടുതല്‍കൊണ്ട്‌ ഇരതേടാനുള്ള സൗകര്യവും ഈ വരവിന്‌ കാരണമായിപ്പറയാം. ഗള്‍(gull), ഐഡർ (eider), ഗീസ്‌ (geese), ലൂണ്‍ (loon) തുടങ്ങിയവ പലതും ഈ പക്ഷികളില്‍പ്പെടും. ശൈത്യകാലാരംഭത്തോടെ, പറക്കാന്‍ പ്രാപ്‌തമായ കുഞ്ഞുങ്ങളോടുകൂടി അവ ദക്ഷിണഭാഗങ്ങളിലേക്കു നീങ്ങിത്തുടങ്ങും. "ടാർമിഗന്‍'(Ptarmigan). സ്‌നോ ബുണ്ടിംഗ്‌ (Snow-bunting), ജെർഫാല്‍ക്കന്‍ (gerfalcon) എന്നിവ ഈ നാട്ടിലെ പക്ഷികളാണ്‌. കൂടാതെ ഒരിനം മൂങ്ങയും റാവെന്‍ (raven) എന്നയിനം കാക്കയും ഈ പ്രദേശത്ത്‌ സാധാരണയായുണ്ട്‌.

ആർട്ടിക്‌ മുയല്‍, ലെമിംഗ്‌ (lemming), ഒരിനം അച്ചാന്‍ തുടങ്ങിയ ഏതാനും കരണ്ടുതീനി(rodent)കേളും ഈ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. പല മാംസഭുക്കുകളുടെയും ഇരയാണ്‌ ഇവ. ധാരാളം പെറ്റു പെരുകുന്ന ചിലയിനം ലെമിംഗുകള്‍ മൂന്നുനാല്‌ വർഷം കൂടുമ്പോള്‍ കടല്‍ത്തീരങ്ങളെ ലക്ഷ്യമാക്കി കൂട്ടംകൂട്ടമായി പ്രയാണം ചെയ്യുന്നത്‌ സ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങളില്‍ കാണുന്ന ഒരു വിചിത്രപ്രതിഭാസമാണ്‌. ഈ പ്രയാണത്തില്‍ കനത്ത വംശനാശം സംഭവിക്കുന്നു.

കടലും കടല്‍ത്തീരവുമാണ്‌ ജന്തുസമൃദ്ധമായ ഭാഗങ്ങള്‍. പ്ലവകങ്ങള്‍ (planktons) വേനല്‌ക്കാലത്ത്‌ കടലില്‍ സമൃദ്ധമാകുന്നു. ചില മൊളസ്‌ക(mollusca)കളും കോഡ്‌ (cod) തുടങ്ങിയ ഏതാനും മത്സ്യങ്ങളും ഇവിടെ ധാരാളമാണ്‌. സ്‌പീഷീസുകളുടെ എച്ചം കുറവാണെങ്കിലും ഉള്ളവ വന്‍തോതിലാണ്‌ കാണപ്പെടുന്നത്‌. ഈ സംഘാതജീവിതം ശൈത്യമേഖലയിലെ കടല്‍ജീവികളുടെ ഒരു സ്വഭാവമാണ്‌. ഈ പ്രദേശങ്ങളില്‍ മാത്രം കാണുന്ന കടല്‍ത്തീര ജീവികളാണ്‌ വാള്‍റസുകളും സീലുകളും; വലുപ്പംകൂടിയതും തേറ്റകളുള്ളവയുമാണ്‌ വാള്‍റസുകള്‍. എറിനാതസ്‌ (Erignathus). പെുസാ (pusa), ഫോകോ (phoca) തുടങ്ങി അഞ്ചാറ്‌ സ്‌പീഷീസിലുള്ള സീലുകള്‍ ഈ പ്രദേശത്ത്‌, പ്രത്യേകിച്ച്‌ ഗ്രീന്‍ലന്‍ഡില്‍ ധാരാളമായുണ്ട്‌. മീന്‍ തുടങ്ങിയ ജീവികളെ ഭക്ഷിച്ചുകഴിയുന്ന ഇവയെ മനുഷ്യനും പോളാർകരടികളും വേട്ടയാടുന്നു. ശൈത്യകാലാന്ത്യത്തോടുകൂടി പലവിധ തിമിംഗലങ്ങള്‍ ഈ ഭാഗത്തുള്ള കടലുകളില്‍ വന്നു ചേരുന്നു. ബലീന്‍ വെയ്‌ല്‍, ഗ്ര വെയ്‌ല്‍ (gray whale), കില്ലർ വെയ്‌ല്‍ (killer whale), വൈറ്റ്‌ വെയ്‌ല്‍ (white whale), നാർ വെയ്‌ല്‍ (nar whale) എന്നിവ ഇവയില്‍പ്പെടുന്നു.

ഈ പ്രദേശത്ത്‌ പല മനുഷ്യവർഗങ്ങളും ഉണ്ടെങ്കിലും അവരില്‍ പ്രാമുഖ്യം, സൈബീരിയന്‍ പ്രദേശം തുടങ്ങി ഗ്രീന്‍ലന്‍ഡു വരെ വ്യാപിച്ചുകാണുന്ന എസ്‌കിമോകള്‍ക്കാണ്‌. വേട്ടയാടിയും റെയ്‌ന്‍ഡിയറുകളെ വളർത്തിയുമാണ്‌ ഇവർ കഴിയുന്നത്‌. നോ: എസ്‌കിമോ ആധുനികമനുഷ്യന്‍ ആർട്ടിക്‌ പ്രദേശങ്ങളില്‍ എത്തിയതോടുകൂടി, സ്വഭാവികമായ ജീവി-പ്രകൃതി ഘടനകള്‍ക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്‌. (ഡോ.എസ്‌. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍