This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 24 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അകീന്‍

‍ Achene

ഒറ്റ വിത്തുള്ള, അസ്ഫുടനശീലത്തോടു കൂടിയ (Indehiscent) ശുഷ്കഫലം. ചെറുതും അധോജനിയുമായ അണ്ഡാശയത്തില്‍ നിന്നാണ് അകീനുകള്‍ ഉണ്ടാകുന്നത്. വിത്തു ഫലഭിത്തിയോടു ചേര്‍ന്നാണിരിക്കുന്നതെങ്കിലും അതിനോടു യോജിക്കാതെ സ്വതന്ത്രമായി നില്‍ക്കുന്നു. സാധാരണയായി വിയുക്ത ജനിപുടത്തില്‍നിന്നു കൂട്ടമായിട്ടാണ് അകീനുകള്‍ ഉണ്ടാകുന്നത്. റനണ്‍കുലേസി (Ranunculaceae) കുടുംബത്തിലെ മിക്ക സസ്യഫലങ്ങളും അകീനുകളാണ്.

അകീന്‍

ചില അകീനുകള്‍ സവിശേഷ സ്വഭാവത്തോടുകൂടിയവയാണ്. ക്ളിമാറ്റിസ് (Clematis), ആനിമോണ്‍ (Anemone) എന്നീ ചെടികളിലെ അകീനുകളുടെ അറ്റത്തുള്ള വര്‍ത്തിക (style) നീളമുള്ളതും തൂവല്‍പോലുള്ളതുമാണ്. ഇത് കാറ്റുമൂലമുള്ള (wind dispersal) വിത്തുവിതരണത്തിന് സഹായകമാണ്. റനണ്‍കുലസ് ആര്‍വെന്‍സിസ് (Ranunculus arvensis) എന്ന സസ്യത്തിലെ അകീനുകളുടെ അഗ്രഭാഗം വളഞ്ഞ് കൊളുത്തുപോലെയിരിക്കും. ജന്തുക്കള്‍ മുഖേനയുള്ള വിത്തുവിതരണത്തിന് ഇത് സഹായകമാണ്. ആനിമോണ്‍ ഹെപ്പാറ്റിക്ക (Anemone hepatica), റനണ്‍കുലസ് ഫൈക്കേറിയ (Ranunculus ficaria), അഡോനിസ് വെര്‍ണാലിസ് (Adonisvernalis) എന്നീ സസ്യങ്ങളുടെ അകീനുകള്‍ ഉത്പാദിപ്പിക്കുന്ന ഒരുതരം സുഗന്ധതൈലം ഉറുമ്പുകളെ ആകര്‍ഷിക്കുകയും ഇത് വിത്തുവിതരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

(ഡോ. ജി.വി. തമ്പി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍