This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞാവ, ഖാസിയാരകത്ത് (1810 - 83)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ഞാവ, ഖാസിയാരകത്ത് (1810 - 83)
മാപ്പിള സാഹിത്യത്തിന്റെ സുവര്‍ണദശയിൽ ജീവിച്ചിരുന്ന ഒരു കവി. പൊന്നാനി സ്വദേശിയായിരുന്ന ഖാസിയാരകത്ത് അഹ്മദിന്റെ പുത്രനായി ഹിജ്റ 1230-ൽ പൊന്നാനിയിൽ ജനിച്ചു; മാതാവിന്റെ സ്വദേശമായ ചാലിയത്ത് സ്ഥിരതാമസമാക്കി. അറബി, ഹിന്ദുസ്ഥാനി, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ സാമാന്യവിജ്ഞാനം നേടി. ബാല്യകാലത്ത് അനേകം കല്യാണപ്പാട്ടുകളും പദങ്ങളും എഴുതി. കുഞ്ഞാവയുടെ കല്യാണപ്പാട്ടുകളുടെ സമാഹാരമാണ് ഉമ്മഹാത്ത് മാല. ഇദ്ദേഹത്തിന്റെ മറ്റൊരു ചരിത്രഖണ്ഡകാവ്യമാണ് താഹിറാത്ത്മാല. ഖിസ്സത്തുൽ മഹ് മൂദിയ്യ ഹീമദ് ഹിസൗജാത്തിന്നബവിയ്യ എന്നാണതിന്റെ പൂര്‍ണനാമം.
374 പേജുകളുള്ള ഫുതൂഹുൽ ബഹ്നസ്, ഫുതൂഹ് ഖിസ്റാ വ ഖൈസറ് (നാലു ഭാഗങ്ങള്‍-ആയിരത്തിൽപ്പരം പേജുകള്‍) എന്നിവയാണ് ഇദ്ദേഹത്തിന്റെ മഹാകാവ്യങ്ങള്‍. ഫുതൂഹുൽ ബഹ്നസ് ഹിജ്റ 1262-ലും ഫുതൂഹ് ഖിസ്റാ വ ഖൈസറ് (പേര്‍ഷ്യാ- റോം വിജയകാവ്യം) ഹിജ്റ 1280-ലും എഴുതി പൂര്‍ത്തിയാക്കി. കവിയുടെ മരണാനന്തരം ഇവ യഥാക്രമം ഹിജ്റ 1346, 1349 എന്നീ വര്‍ഷങ്ങളിൽ മുദ്രണം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു.
ശൈഖ് നൂറുദ്ദീന്‍മാല, ജമലുല്ലൈലിമാല, മദിരപ്പൂമാല, സുഖസുന്ദരിമാല, പുതിയാപ്പിളപ്പാട്ട് മുതലായവ ഇദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളാണ്. ഇദ്ദേഹം ഹിജ്റ 1303-ൽ അന്തരിച്ചു. ചാലിയം വലിയ ജുമുഅത്ത് പള്ളി ശ്മശാനാങ്കണത്തിലാണ് ഇദ്ദേഹത്തെ കബറടക്കിയിട്ടുള്ളത്.
(കെ.കെ. മുഹമ്മദ് അബ്ദുൽ കരീം)