This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമ്മാവുസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:44, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എമ്മാവുസ്‌

Emmaus

പുരാതന പലസ്‌തീനിലെ രണ്ട്‌ ഗ്രാമങ്ങള്‍ ഈ പേരിലറിയപ്പെടുന്നു.

1. ജറുസലേമില്‍നിന്ന്‌ 6 കി.മീ. വടക്കു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഖാലുന്യാ എന്ന സ്ഥലമാണിതെന്നു കരുതപ്പെടുന്നു. "ഉയിര്‍ത്തെഴുന്നേല്‌പി'നുശേഷം യേശുക്രിസ്‌തു തന്റെ മഹത്ത്വത്തെ ക്ലെയോപ്പാവിനും അയാളുടെ കൂട്ടുകാരനും കാണിച്ചുകൊടുത്തത്‌ ഇവിടെ വച്ചാണെന്നു വിശ്വാസികള്‍ കരുതുന്നു. (ലൂക്കോ. 24: 13-15).

2. ജറുസലേമിന്‌ 24 കി.മീ. വടക്കു പടിഞ്ഞാറുസ്ഥിതിചെയ്‌തിരുന്ന ഗ്രാമം. ഇത്‌ ജോര്‍ദാനിലെ ഇംവാസ്‌ എന്നറിയപ്പെടുന്ന പ്രദേശമാകാനാണു സാധ്യത എന്നു ഗവേഷകന്മാര്‍ അഭ്യൂഹിക്കുന്നു. ബി.സി. 166-ല്‍ ജൂഡാസ്‌ മക്കാബ്യൂസ്‌, ജോര്‍ജിയാസിനെ പരാജയപ്പെടുത്തിയത്‌ ഇവിടെവച്ചായിരുന്നു. ബി.സി. രണ്ടാം ശതകത്തിനുശേഷം നിക്കൊപോളിസ്‌ എന്നാണ്‌ ഇതറിയപ്പെട്ടുവരുന്നത്‌. എ.ഡി. 633-640 ക ാലഘട്ടത്തിലുണ്ടായ മുസ്‌ലിം ആക്രമണംവരെ ഇതൊരു പ്രധാനപ്പെട്ട പട്ടണമായിരുന്നു.

യു.എസ്സില്‍ പെന്‍സില്‍വാനിയാ സംസ്ഥാനത്ത്‌ "എമ്മാവസ്‌' എന്ന പേരിലൊരു പ്രദേശമുണ്ട്‌. 1740-ല്‍ മൊറേവിയന്മാര്‍ ആദ്യമായി അധിവാസമുറപ്പിച്ചത്‌ ഇവിടെയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍