This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിയാർച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:20, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ണിയാര്‍ച്ച

ഉത്തരകേരളത്തിലെ കഥാഗാനശാഖകളിലൊന്നായ വടക്കന്‍പാട്ടിലെ ഒരു വീരനായിക. കച്ചപ്പന്‍ ചേകോന്റെ മകളും ആരോമല്‍ച്ചേകവരുടെ പെങ്ങളുമാണ്‌. മുറച്ചെറുക്കനായ ചന്തുവിനെയല്ല, അയാളുടെ ഇഷ്‌ടം മറികടന്ന്‌ ആറ്റുമ്മണമ്മേലെ കുഞ്ഞിരാമനെയായിരുന്നു ഉണ്ണിയാര്‍ച്ച വേട്ടത്‌. ചന്തു പിന്നീട്‌ ആരോമലിനെ ചതിച്ചുകൊന്നുവെന്നും അതിനുപകരമായി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ചന്തുവിന്റെ ശിരസ്സറുത്തുവെന്നും പാട്ടുകഥയില്‍ കാണാം. ചരിത്രമെന്നതിലേറെ ഈ കഥയും കഥാപാത്രവുമെല്ലാം ഐതിഹ്യമാണ്‌. ഉണ്ണിയാര്‍ച്ചയെക്കുറിച്ചുള്ള പ്രസിദ്ധമായ കഥാഗാനം ""ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച കൂത്തുകാണാന്‍പോയ പാട്ടുകഥയാണ്‌. ഇതില്‍ പുലര്‍ച്ചെ അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ വിലക്കു വകവയ്‌ക്കാതെ ഉണ്ണിയാര്‍ച്ച പോകുന്നു. നാഗപുരത്തുവച്ച്‌ മൂപ്പന്റെ ആള്‍ക്കാരായ ജോനകര്‍ വളയുന്നു. ആര്‍ച്ച അവരെ ചുരികയ്‌ക്കിരയാക്കി. കളരിപ്പയറ്ററിയാവുന്ന നിരവധി നായികമാര്‍ വടക്കന്‍പാട്ടിലുണ്ട്‌. എന്നാല്‍ ജനങ്ങളേറ്റെടുത്ത വീരനായിക ഉണ്ണിയാര്‍ച്ച മാത്രമാണ്‌. ആണുങ്ങളോടടരാടി ജയിച്ച ആര്‍ച്ച ഇന്നും കേരളത്തിലെ പെണ്‍കരുത്തിന്റെ ഉജ്ജ്വലപ്രതീകമായി വാഴ്‌ത്തപ്പെടുന്നു. ഈ കഥാപാത്രത്തെയും കഥകളെയും അവലംബിച്ച്‌ നിരവധി സാഹിത്യ-ചലച്ചിത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്‌. അവയെല്ലാം ഉണ്ണിയാര്‍ച്ച എന്ന വീരനായികയ്‌ക്ക്‌ പലമട്ടില്‍ പാഠഭേദങ്ങള്‍ നല്‍കിയിട്ടുമുണ്ട്‌. നോ. വടക്കന്‍ പാട്ടുകള്‍

(കെ. കൃഷ്‌ണകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍