This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇലാസ്റ്റിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇലാസ്റ്റിന്
Elastin
അല്‍ബൂമിനോയ്‌ഡ് ഇനത്തില്‍പ്പെടുന്ന ഒരു പ്രാട്ടീന്‍. ജന്തുക്കളുടെ കണ്ഡരകളിലും (tendons) സെ്‌നായുക്കളിലും (ligaments) കലകളിലും ഇത് കൊല്ലാജന്‍ എന്ന പ്രാട്ടീനുമായി കലര്‍ന്ന് കാണപ്പെടുന്നു. ബന്ധകകലയുടെ സ്വഭാവമനുസരിച്ച് ഈ രണ്ടു പ്രാട്ടീനുകളുടെയും അളവുകളില്‍ സാരമായ വ്യത്യാസമുണ്ടായിരിക്കും. ശുഷ്‌കമായ ഇലാസ്റ്റിന്‍ വളച്ചാല്‍ പൊട്ടുന്നതും (brittle) പൊടിക്കാവുന്നതുമായ ഒരു പദാര്‍ഥമാണ്. എന്നാല്‍ നനഞ്ഞ ഇലാസ്റ്റിന് റബ്ബറിന്റെ സ്വഭാവമാണുള്ളത്; അത് തന്റെ പേരിനാസ്‌പദമായ ഇലാസ്‌തികതാ ഗുണം പ്രദര്‍ശിപ്പിക്കും. തിളയ്‌ക്കുന്ന വെള്ളത്തിലിട്ടാല്‍പ്പോലും ഒന്നും സംഭവിക്കാത്ത ഈ പദാര്‍ഥം മിക്ക ഓര്‍ഗാനിക്-ലായകങ്ങളിലും അലേയമാണ്. എന്നാല്‍ ട്രിപ്‌സിന്‍ എന്ന എന്‍സൈം സാധാരണവേഗത്തിലും പെപ്‌സിന്‍ എന്ന എന്‍സൈം മന്ദമായും ഈ പ്രാട്ടീനിനെ പചനവിധേയമാക്കുന്നു. ഗ്ലൈസിന്‍, ലൂസിന്‍, പ്രാലീന്‍, വാലൈന്‍, ഹൈഡ്രാക്‌സി പ്രാലീന്‍, ഫിനൈല്‍ അലാനിന്‍, ടിറോസിന്‍ എന്നീ അമിനൊ-അമ്ലങ്ങളുടെ തന്മാത്രകള്‍ കൊണ്ടാണ് ഇലാസ്റ്റിന്‍ തന്മാത്ര നിബന്ധമായിരിക്കുന്നത്. ഇവയില്‍ ഗ്ലൈസിന്‍, ലൂസിന്‍ എന്നിവയുടെ ശതമാനം താരതമ്യേന കൂടുതലായിരിക്കും. മടക്കുള്ള പെപ്‌റ്റൈഡ്-ശൃംഖലയുടെ രൂപമാണ് ഈ പ്രാട്ടീനിന്റെ തന്മാത്രയ്‌ക്കുള്ളത്. അതാണ് ഇതിന്റെ ഇലാസ്‌തികതയ്‌ക്കു നിദാനം.