This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിഗോണസ് II (ബി.സി. 319-239)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആന്റിഗോണസ് കക (ബി.സി. 319-239)
Antigonus II
മാസിഡോണിയയിലെ രാജാവ്. പിതാവായ ഡെമിട്രിയസ് ക പെലിയൊര്സെറ്റിസ് 287-ല്‍ ഏഷ്യന്‍ ആക്രമണത്തിനുപോയപ്പോള് ഗ്രീസിലെ ഭരണം നടത്തിയത് ആന്റിഗോണസായിരുന്നു. 283-ല്‍ പിതാവിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു. സെല്യൂസിദ് രാജാവ് ആന്റിയോക്കസ് ക (324-262)മായി 279-ല്‍ അദ്ദേഹം സമാധാനസന്ധിയിലേര്പ്പെട്ടു; അദ്ദേഹത്തിന്റെ സഹോദരി ഫിലയെ ആന്റിഗോണസ് വിവാഹം കഴിക്കുകയും ചെയ്തു. ഈജിപ്തിലെ രാജാവായ ടോളമി കക(309-247) അദ്ദേഹവുമായി ശത്രുതയിലായിരുന്നു. ഇറ്റലി ആക്രമണത്തിനുപോയ പൈറസ് 274-ല്‍ തിരിച്ചുവന്ന് മാസിഡോണിയ ആക്രമിച്ച് ചില ഭാഗങ്ങള്‍ പിടിച്ചെടുത്തു. 272-ല്‍ ആര്ഗസില്വച്ച് പൈറസ് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആന്റിഗോണസ് മാസിഡോണിയയും ഗ്രീസും തിരിച്ചുപിടിച്ചു. സ്പാര്‍ട്ടയും ആഥന്‍സും സംയുക്തമായി ഈജിപ്ഷ്യന്‍ സഹായത്തോടെ ആന്റിഗോണസിനോടെതിരിട്ടു. ക്രിമോനിഡിയയില്വച്ചുണ്ടായ ഈ യുദ്ധ(267-262)ത്തില്‍ ആന്റിഗോണസിനെ തോല്പിക്കാന് അവര്‍ക്കു കഴിഞ്ഞില്ല. 258-ലെ കോസ്യുദ്ധത്തില് ഈജിപ്ഷ്യന്‍ നാവികപ്പടയെ ആന്റിഗോണസ് തോല്പിച്ച്, ഈജിയന്‍ കടലിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചു. മാസിഡോണിയന്ശക്തി പുനഃസ്ഥാപിച്ചത് ആന്റിഗോണസായിരുന്നു. കലാപ്രമിയായിരുന്ന ആന്റിഗോണസ് സാഹിത്യപ്രവര്‍ത്തനങ്ങളെ പോഷിപ്പിച്ചു. സ്റ്റോയിസിസ(Stoicism)ത്തിന്റെ സ്ഥാപകനായ സീനോ (340-265), എറിട്രീയയിലെ മെനിഡമസ് തുടങ്ങിയ ദാര്‍ശനികരുമായി അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. 239-ല്‍ ആന്റിഗോണസ് കക അന്തരിച്ചു. നോ: മാസിഡോണിയ