This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗസാക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 7 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗസാക്കി

Nagasaki

രണ്ടാംലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ നാശത്തിനിരയായ ജപ്പാന്‍ നഗരം. 1945 ആഗ. 9-ന് അമേരിക്ക ഈ നഗരത്തില്‍ ആറ്റംബോംബ് വര്‍ഷിച്ചു. ആധുനിക ജപ്പാനിലെ വ്യാവസായിക തുറമുഖങ്ങളില്‍ പ്രധാനമായ നാഗസാക്കി ചൈനാവന്‍കരയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഒന്നാണ്. ഏകദേശം 5 കി.മീ. നീളവും നല്ല ആഴവുമുള്ള നൈസര്‍ഗിക തുറമുഖമാകയാല്‍ ഒരേ സമയം ഇവിടെ നിരവധി കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും. കല്‍ക്കരിയാണ് ഇവിടുത്തെ മുഖ്യകയറ്റുമതി ഉത്പന്നം; നിയര്‍ബൈ, പ്രധാന കല്‍ക്കരി പാടവും. മത്സ്യബന്ധനവും ഇലക്ട്രോണിക് സാമഗ്രികളുടെ ഉത്പാദനവുമാണ് മറ്റു പ്രധാന വ്യവസായങ്ങള്‍.

Image:Nagasaki.png

ചൈനീസ് കച്ചവടക്കാരാണ് ജപ്പാനില്‍ എത്തിയ ആദ്യത്തെ വിദേശികള്‍ എന്നു കരുതുന്നു. 1571-ല്‍ നാഗസാക്കി തുറമുഖം വിദേശവാണിജ്യത്തിനായി തുറന്നുകൊടുത്തതിനെത്തുടര്‍ന്ന് പോര്‍ത്തുഗീസുകാരും ഡച്ചുകാരും ഇവിടെയെത്തി. തുടര്‍ന്ന് വാണിജ്യത്തിനും മതപ്രചരണത്തിനും മറ്റുമായി സ്പെയിന്‍കാരും ഇംഗ്ളീഷുകാരും നാഗസാക്കിയില്‍ കേന്ദ്രീകരിച്ചു. വളരെപ്പെട്ടെന്നുതന്നെ നാഗസാക്കി ജപ്പാനിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി വികസിച്ചു. 16-ാം ശ.-ത്തിന്റെ അവസാനത്തിലും 17-ാം ശ.ത്തിന്റെ ആദ്യദശാബ്ദങ്ങളിലും ക്രിസ്ത്യന്‍ മിഷണറിമാര്‍ നാഗസാക്കിയില്‍ ക്രൂരമായ മര്‍ദനത്തിനു വിധേയരായി. 1633-38 കാലഘട്ടങ്ങളില്‍ ആയിരത്തിലധികം ക്രിസ്ത്യന്‍ മിഷണറിമാര്‍ നാഗസാക്കിയില്‍ കൊലചെയ്യപ്പെട്ടു. 1633-39 കാലഘട്ടത്തില്‍ ജപ്പാന്‍ ഭരണകൂടം വിദേശനയതന്ത്രബന്ധങ്ങള്‍ പരിഷ്കരിക്കുകയും ഡച്ചുകാരും ചൈനാക്കാരും ഒഴികെയുള്ള വിദേശവ്യാപാരികളെ ജപ്പാനില്‍നിന്നും പുറത്താക്കുകയും ചെയ്തു. ഡച്ചുകാര്‍ക്ക് ദെജിമയില്‍ ഒരു വ്യാപാരകേന്ദ്രം തുറക്കുവാനും വര്‍ഷത്തില്‍ ഒരു ഡച്ചുകപ്പലില്‍ നാഗസാക്കിയില്‍ നങ്കൂരമിടുവാനും ജപ്പാന്‍ ഭരണകൂടം അനുവദിക്കുകയുണ്ടായി. നാഗസാക്കിയിലായിരുന്നു ചൈനീസ് കച്ചവടക്കാര്‍ പ്രധാനമായും കേന്ദ്രീകരിച്ചത്. 1920-ഓടെ നാഗസാക്കി ജപ്പാനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി വികസിച്ചു.

Image:Nagasaki -Port of.png

1945 ആഗ. 12-ന് അമേരിക്ക നാഗസാക്കിയില്‍ ആറ്റംബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 73,884 പേര്‍ കൊല്ലപ്പെടുകയും 40,000-ല്‍ അധികം പേര്‍ക്ക് മാരകമായി വികിരണവും പൊള്ളലും ഏല്ക്കുകയും ചെയ്തെന്നാണ് ഔദ്യോഗികമായ കണക്ക്. അമേരിക്കയുടെ ബോംബാക്രമണത്തില്‍ നാഗസാകി നഗരത്തിന്റെ 47% ഉം തകര്‍ന്നടിഞ്ഞെങ്കിലും യുദ്ധാനന്തരം ഈ നഗരം പുനര്‍നിര്‍മിക്കപ്പെട്ടു. സോഫുകുജി, ദെജിമ, ഗ്ളോവര്‍ ഹൗസ് എന്നിവ നാഗസാക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍