This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗമണ്ഡല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:09, 5 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗമണ്ഡല

Image:nagamandala film.png

കന്നഡ ചലച്ചിത്രം. 1997-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ടി.എസ്. നാഗാഭരണയാണ്. ഗിരീഷ് കര്‍ണാഡിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. നാഗാരാധനയുമായി ബന്ധപ്പെട്ട നാടോടിവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തിലെ നൂതന സമസ്യകള്‍ ഫാന്റസിയുടെയും റിയാലിറ്റിയുടെയും ഫ്രെയിമുകള്‍ ഇടകലര്‍ത്തി അവതരിപ്പിച്ച ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്കിയത് പ്രകാശ് റായി (അപ്പണ്ണ, നാഗം), വിജയലക്ഷ്മി (റാണി) എന്നിവരാണ്. മനുഷ്യരൂപം ആര്‍ജിക്കാന്‍ കഴിയുന്ന ഒരു നാഗം റാണിയെ രാത്രികാലത്ത് പതിവായി അവളുടെ ഭര്‍ത്താവിന്റെ രൂപത്തില്‍ ദര്‍ശിക്കുന്നതും അവള്‍ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവ് അപ്പണ്ണ അവളെ സംശയിക്കുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ പരമ്പരകളുമാണ് കഥാവസ്തു. ശ്രീഖരി ഖോഡെ നിര്‍മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഗിരീഷ് കര്‍ണാഡിന്റേതുതന്നെ. ഛായാഗ്രഹണം ജി.എസ്. ദാവൂര്‍, സംഗീതം സി. അശ്വന്ത്. രണ്ടാമത്തെ ചിത്രത്തിനും സഹനടിക്കും കലാസംവിധായകനും ഛായാഗ്രാഹകനുമുള്ള കര്‍ണാടക സംസ്ഥാന പുരസ്കാരം ഈ ചിത്രം നേടുകയുണ്ടായി. ഇന്ത്യന്‍ പനോരമയിലേക്കും ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍