This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാറ്റമി, സസ്യങ്ങളുടെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:41, 27 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.171 (സംവാദം)

അനാറ്റമി, സസ്യങ്ങളുടെ

സസ്യശരീരത്തിലെ ബാഹ്യാന്തരികഘടനകളെക്കുറിച്ചുള്ള പഠനമാണ് സസ്യശരീരഘടനാശാസ്ത്രം (Anatomy of plants). ഈ പഠനം സൂക്ഷ്മഘടനയെക്കുറിച്ചുള്ളതോ പൊതുവായുള്ളതോ ആകാം. ശരീരഘടനാശാസ്ത്രം കോശശാസ്ത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു.


ലേഖന സംവിധാനം

1.ചരിത്രം

11.സൂക്ഷ്മഘടന

1. പാരന്‍കൈമ
2.. കോളന്‍കൈമ
3 ക്ളീറന്‍കൈമ
4. സംവഹന കലകള്‍
5  മെരിസ്റ്റമിക കല

111 .സസ്യശരീരത്തിലെ പ്രാഥമിക വിഭാഗങ്ങള്‍

1.എപ്പിഡെര്‍മിസ്
2 കോര്‍ടെക്സ്
3. എന്‍ഡോഡെര്‍മിസ്
4  മീസോഫില്‍Mail
5. സംവഹന വ്യൂഹം

1. ചരിത്രം. സസ്യഘടനാശാസ്ത്രപഠനം പുരാതനകാലം മുതല്ക്കുതന്നെ ഭാരതത്തിലാരംഭിച്ചിരുന്നതായി തെളിവുകളുണ്ട്. സസ്യശരീരത്തെ ത്വക്ക് (പുറത്തുള്ള ആവരണചര്‍മം), മന്‍സാ (മൃദുവായ സസ്യശരീരഭാഗങ്ങള്‍), അസ്ഥി (കാഠിന്യമുള്ള ശരീരഭാഗങ്ങള്‍), സ്നായു (ഫ്ളോയ-Phloem-ത്തിലെ ഫൈബറുകള്‍), മജ്ജ (പിത്ത്-pith) എന്നിങ്ങനെ അഞ്ച് ആയി അന്നേ തന്നെ തരംതിരിച്ചിരുന്നു.


പാശ്ചാത്യലോകത്ത് സസ്യശാസ്ത്രപഠനം ആദ്യമാരംഭിച്ചത് അരിസ്റ്റോട്ടലിന്റെ കാലത്ത് (ബി.സി. 384-322) ആയിരുന്നു. സസ്യശരീരത്തില്‍ ഇന്നറിയപ്പെടുന്ന സൈലം (xylem), ഫ്ളോയം, പിത്ത് എന്നീ ഭാഗങ്ങളെ ആദ്യമായി രേഖപ്പെടുത്തിയത് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ തിയോഫ്രാസ്റ്റസ് ആയിരുന്നു. അതിനുശേഷം വളരെക്കാലത്തേക്ക് ഈ ശാസ്ത്രശാഖ അധികം ശ്രദ്ധിക്കപ്പെട്ടില്ല. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ ഈ ശാസ്ത്രശാഖ ഒരു നവജീവന്‍ കൈക്കൊണ്ടു. 1590-ല്‍ ജാന്‍സ് (jans), സഖറിയാസ് ജാന്‍സെന്‍ (Zacharias janssen) എന്നീ ഡച്ചുകാര്‍ ആദ്യമായി ഒരു സംയുക്ത സൂക്ഷ്മദര്‍ശിനി (Compound Microscope) നിര്‍മിച്ചു. ഒരു സസ്യശരീരഭാഗം ആദ്യമായി സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി പഠനവിധേയമാക്കിയത് റോബര്‍ട്ട് ഹൂക്ക് (Robert Hook) എന്ന ഇംഗ്ളീഷുകാരനാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള നിരീക്ഷണഫലങ്ങള്‍ 1665-ല്‍ മൈക്രോഗ്രാഫിയ (Micro -graphia) എന്ന പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി; നെഹീമിയാ ഗ്രൂ (Nehemiah Grew-1641-1712) എന്ന ഇംഗ്ളീഷുകാരനും മാഴ്സെല്ലോ മാല്‍പിജി (Marcello Malpighi, 1628-94) എന്ന ഇറ്റലിക്കാരനും ഈ ശാസ്ത്രശാഖയില്‍ ഗവേഷണം നടത്തിയിരുന്നു. നെഹീമിയായുടെ അനാറ്റമി ഒഫ് പ്ളാന്റ്സ് (Ana-tomy Plants) എന്ന പുസ്തകം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ശരീരഘടനയെക്കുറിച്ചുള്ള താരതമ്യപഠനം ഉള്‍ക്കൊള്ളുന്നു. പാരന്‍കൈമ (parenchy-ma), വെസല്‍ (vessel) എന്നീ പദങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതും ഈ പുസ്തകത്തിലാണ്. 1675-ല്‍ പ്രസിദ്ധീകരിച്ച മാല്‍പിജിയുടെ അനാറ്റോമേ പ്ളാന്റം (അിമീാലAnatome Plantum) എന്ന പുസ്തകത്തിലാണ് സര്‍പ്പിളവെസലുകള്‍ (spiral vesels), സ്റ്റോമ എന്നിവയെപ്പറ്റിയുള്ള ആദ്യവിവരണം അടങ്ങിയിരിക്കുന്നത്.


19-ാം ശ.-ത്തില്‍ കോശങ്ങളുടെയും വെസലുകളുടെയും ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരായിരുന്നു ഫാങ്കോയ് മിര്‍ബനും (Charles Fancois Mirben, 1778-858), കര്‍ട് സ്പ്രെന്‍ഗലും (Curt Sprengel, 1766-1833).


റോബര്‍ട്ട് ബ്രൌണ്‍ (1773-1858) എന്ന ആംഗലേയശാസ്ത്രകാരനാണ് ആദ്യമായി കോശത്തിലെ ജീവദ്രവ (protoplasm) ത്തിന്റെ ഘടനയും പ്രാധാന്യവും പഠനവിഷയമാക്കിയത്. ഹ്യൂഗോ ഫൊണ്‍ മോള്‍ (Hugo von Mohi, 1805-72) ജീവികളില്‍ ജീവദ്രവത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതോടെ കോശത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകള്‍ പാടേ മാറുകയുണ്ടായി.


അനാറ്റമി എന്ന ശാസ്ത്രശാഖയ്ക്കു മഹത്തായ സംഭാവനകള്‍ നല്കിയ മറ്റൊരാളാണ് കാള്‍ ഫൊണ്‍ നഗെലി (Carl von Nageali 1817-91). പ്രാഥമിക മെരിസ്റ്റമിക കലകള്‍ (primary meri-stems), ദ്വിതീയ മെരിസ്റ്റമിക കലകള്‍ (secondary meristems), സംവഹന വ്യൂഹങ്ങളുടെ വര്‍ഗീകരണം എന്നിവയെക്കുറിച്ച് ഇന്നുള്ള അറിവിനാധാരം അദ്ദേഹത്തിന്റെ ഗവേഷണങ്ങളാണ്. അടുത്തകാലത്തായി ഈ ശാസ്ത്രശാഖയിലെ പഠനങ്ങള്‍ വര്‍ധമാനമായിട്ടുണ്ട്. ഹാന്‍സ്റ്റീന്‍ (ഹിസ്റ്റോജന്‍ സിദ്ധാന്തം), സാക്സ് (ടിഷ്യൂകളുടെ തരംതിരിക്കല്‍), ഹാബര്‍ലാന്റ് (ശരീരഘടനാശാസ്ത്രവും ശരീരക്രിയാവിജ്ഞാനവും തമ്മിലുള്ള പരസ്പരബന്ധം), വാന്‍ടീഗ് ഹാം (സ്റ്റീല്‍ സിദ്ധാന്തം), ബെയ്ലി, ഫോസ്റ്റര്‍, ഈസോ, മജൂംദാര്‍, മെറ്റ്കാഫ്, ചോക് എന്നീ ശാസ്ത്രകാരന്‍മാരുടെ സംഭാവനകള്‍ വിലപ്പെട്ടവയാണ്.


കക. സൂക്ഷ്മഘടന. ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളായ കോശങ്ങള്‍ ഘടനയില്‍ സദൃശമാണെങ്കിലും ആകൃതിയിലും ധര്‍മത്തിലും വൈവിധ്യം പുലര്‍ത്തുന്നു. ആല്‍ഗ, ഫംഗസ് തുടങ്ങിയ ലളിതസസ്യങ്ങളില്‍ കോശങ്ങളെല്ലാം തന്നെ ഏതാണ്ടൊരുപോലെയിരിക്കും. എന്നാല്‍ സസ്യത്തിന്റെ സങ്കീര്‍ണത വര്‍ധിക്കുന്നതോടൊപ്പം കോശങ്ങളുടെ ആകൃതി പ്രകൃതികളിലും ധര്‍മത്തിലും വൈവിധ്യം കൂടുതലാകുന്നു. കോശങ്ങളുടെ സാജാത്യവൈജാത്യങ്ങളെ ആധാരമാക്കി അവയെ പലതാക്കി തിരിച്ചിട്ടുണ്ട്.

    1. പാരന്‍കൈമ (ജമൃലിരവ്യാമ). സസ്യത്തില്‍ പൊതുവേയും ഇളംഭാഗങ്ങളില്‍ പ്രത്യേകിച്ചും സുലഭമായി കാണുന്ന ടിഷ്യു. ഇവ സമവ്യാസീയവും കട്ടികുറഞ്ഞ കോശഭിത്തികളോടുകൂടിയവയുമാണ്. ഇവയില്‍ ജീവദ്രവം നിറഞ്ഞിരിക്കും. ധര്‍മം, സ്ഥാനം എന്നിവയെ ആധാരമാക്കി പാരന്‍കൈമ കോശങ്ങള്‍ക്ക് ഘടനാവ്യത്യാസങ്ങളുണ്ടായിരിക്കും. പരിണാമപരമായും വികാസപരമായും ഇവ മറ്റു കോശങ്ങളെക്കാള്‍ സരളമാണ്. നോ: പാരന്‍കൈമ
    2. കോളന്‍കൈമ (ഇീഹഹലിരവ്യാമ). കാണ്ഡം, ഇലഞെട്ട്, ഞരമ്പുകള്‍ തുടങ്ങിയവയുടെ ബഹിര്‍ഭാഗത്ത് പാളികളായോ ചെറു വ്യൂഹങ്ങളായോ കാണപ്പെടുന്നു. ആകൃതിയില്‍ സമവ്യാസീയമോ ദീര്‍ഘാകാരമോ ഇവയുടെ മധ്യവര്‍ത്തിയോ ആകാം. ഈ തരത്തിലുള്ള കോശങ്ങള്‍ ഒന്നിച്ചു ചേരുന്ന ഭാഗങ്ങളില്‍ കോശഭിത്തികള്‍ കട്ടികൂടിയിരിക്കും. 
    3. സ്ക്ളീറന്‍കൈമ (ടരഹലൃലിരMailവ്യാമ). ഒരു ബലകൃതകല (ൃലിഴവേലിശിഴ ശേൌല). ലിഗ്നിന്‍, സൂബറിന്‍ എന്നീ രാസവസ്തുക്കള്‍ അടിഞ്ഞുകൂടുന്നതിനാല്‍ ഇതിന്റെ കോശഭിത്തികളുടെ കട്ടി കൂടിയിരിക്കും. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ മാത്രമേ ഇതില്‍ ജീവദ്രവം കാണൂ; ഫൈബറുകള്‍, സ്ക്ളീറിഡുകള്‍ എന്നിങ്ങനെ രണ്ടുതരം കോശങ്ങള്‍ ഇതില്‍പ്പെടുന്നു. നോ: സ്ക്ളീറന്‍കൈമ
    4. സംവഹനകലകള്‍. സൈലം, ഫ്ളോയം എന്നിവ. വേരുകള്‍ ആഗിരണം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഇലകളിലെത്തിച്ചുകൊടുക്കുകയാണ് സൈലത്തിന്റെ ജോലി. പാചകം ചെയ്യപ്പെടുന്ന ഭക്ഷണം ചെടിയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഫ്ളോയം എത്തിച്ചുകൊടുക്കുന്നു. സൈലവും ഫ്ളോയവും വിവിധതരം കോശങ്ങളാല്‍ സംവിധാനം ചെയ്യപ്പെട്ട സങ്കീര്‍ണകലകളാണ്. നോ: സൈലം, ഫ്ളോയം


സസ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം തന്നെ മൂന്നുതരം കലാവ്യൂഹങ്ങളെ വ്യക്തമായി വേര്‍തിരിക്കാം.

   (1) ഏറ്റവും പുറമേയുള്ള അധിചര്‍മം (ലുശറലൃാശ) പരിതഃസ്ഥിതിയുമായുള്ള ബന്ധത്തെ ക്രമീകരിക്കുന്നു. മണ്ണിനടിയിലെ സസ്യഭാഗങ്ങളില്‍ അവ പ്രധാനമായും ആഗിരണാവയവങ്ങളായാണ് വര്‍ത്തിക്കുക. മണ്ണിനു മുകളിലുള്ള ഭാഗങ്ങളില്‍ ഇത് സംരക്ഷണം, ശ്വസനം, പ്രകാശസംശ്ളേഷണം, വാതകവിനിമയം എന്നിവയെ സഹായിക്കുന്നു. (2) എല്ലാ സസ്യഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന സംവഹനകല. (3) അധിചര്‍മത്തിനും സംവഹനകലയ്ക്കുമിടയ്ക്കുള്ള അടിസ്ഥാനകല-കോര്‍ടെക്സ് (ആവൃതി)-യും സംവഹനകലയ്ക്കുള്ളിലുള്ള പിത്ത് അഥവാ മജ്ജയും. ഇലകളിലെ അടിസ്ഥാനകല-പാരന്‍കൈമ-മീസോഫില്‍  എന്നറിയപ്പെടുന്നു. ഇതിലെ കോശങ്ങള്‍ പ്രകാശസംശ്ളേഷണ പ്രക്രിയയ്ക്ക് അനുയോജ്യമായ വിധത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.
    5. മെരിസ്റ്റമിക കല (ങലൃശലാെേ). കോശവിഭജനം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സസ്യശരീരഭാഗങ്ങള്‍. സ്ഥാനമനുസരിച്ച് അവയെ അഗ്രമെരിസ്റ്റം (മുശരമഹ ാലൃശലാെേ), പാര്‍ശ്വമെരിസ്റ്റം (ഹമലൃേമഹ ങലൃശലാെേ), അന്തര്‍വേശി മെരിസ്റ്റം (ശിലൃേരമഹമ്യൃ ാലൃശലാെേ) എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഉദ്ഭവത്തെ ആധാരമാക്കി പ്രാഥമിക മെരിസ്റ്റം (ുൃശാമ്യൃ ാലൃശലാെേ) എന്നും ദ്വിതീയ മെരിസ്റ്റം (ലെരീിറമ്യൃ ാലൃശലാെേ) എന്നും രണ്ടു തരത്തില്‍ ഇവയെ തിരിച്ചിട്ടുണ്ട്. (നോ: മെരിസ്റ്റമിക കല)


കകക. സസ്യശരീരത്തിലെ പ്രാഥമിക വിഭാഗങ്ങള്‍. അഗ്രമെരിസ്റ്റത്തില്‍നിന്നുദ്ഭവിക്കുന്ന ഭാഗങ്ങള്‍ - വേര്, തടി, ഇല, പ്രത്യുത്പാദനാവയവങ്ങള്‍ തുടങ്ങിയവ - പ്രാഥമിക സസ്യഭാഗങ്ങള്‍ (ുൃശാമ്യൃ ുഹമി യീറ്യ) എന്നും അവയിലെ കലകള്‍ പ്രാഥമിക കലകള്‍ എന്നും അറിയപ്പെടുന്നു. എല്ലാ ദ്വിബീജപത്രികളിലും ചില ഏകബീജപത്രികളിലും പുതുതായുണ്ടാകുന്ന പാര്‍ശ്വമെരിസ്റ്റങ്ങളുടെ പ്രവര്‍ത്തനഫലമായി പാര്‍ശ്വവളര്‍ച്ച നടക്കുന്നതായി കാണാം. ഇവയെ ദ്വിതീയ സസ്യഭാഗങ്ങള്‍ എന്നും ഇവയിലെ കലകളെ ദ്വിതീയകലകള്‍ എന്നും വിളിക്കുന്നു.


അഗ്രമെരിസ്റ്റത്തിനു പിന്നിലായുള്ള ഭാഗത്താണ് കലാവിഭേദനം തുടങ്ങുന്നത്. കോശങ്ങള്‍ ദീര്‍ഘീകരിക്കുന്നതോടൊപ്പം അവയ്ക്കുള്ളില്‍ രിക്തികകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇവയില്‍ ബഹിര്‍ഭാഗMailത്തുള്ളവ കോര്‍ടെക്സും മധ്യഭാഗത്തുള്ളവ പിത്തും ആയിത്തീരുന്നു. ഇതിനു ഗ്രൌണ്ട് മെരിസ്റ്റം എന്നാണ് പേര്. കോര്‍ടെക്സിനും പിത്തിനുമിടയ്ക്കു കാണുന്ന പ്രോകേമ്പിയത്തില്‍ (ുൃീരമായശൌാ) നിന്നാണ് സംവഹനകലയുടെ ഉദ്ഭവം. സൈലത്തിനും ഫ്ളോയത്തിനുമിടയില്‍ കാണുന്ന പ്രോകേമ്പിയത്തെ ഫാസിക്കുലര്‍ കേമ്പിയം (എമരെശരൌഹമൃ രമായശൌാ) എന്നു വിളിക്കുന്നു. സംവഹനകലയെ ചുറ്റി പ്രോട്ടോഡേം (ജൃീീറലൃാ) എന്നറിയപ്പെടുന്ന ഒരു നിര കോശങ്ങള്‍ ഉള്ളതില്‍ നിന്നാണ് എപ്പിഡെര്‍മിസ് ഉദ്ഭവിക്കുന്നത്.

    1. എപ്പിഡെര്‍മിസ് (അധിചര്‍മം). സസ്യഭാഗങ്ങളെ പൊതിഞ്ഞുകാണുന്ന ഒരു നിര (ഒന്നിലധികവുമാകാം) കോശങ്ങള്‍. വായവഭാഗങ്ങളില്‍ ഇതു പ്രധാനമായും ആവരണകലയാണ്. വേരിന്റെ എപ്പിഡെര്‍മിസ് തണ്ടിന്റേതിലും ഇലയുടേതിലുംനിന്ന് ഘടനയില്‍ വ്യത്യസ്തമാണെങ്കിലും എല്ലായിടത്തും ധര്‍മം ഒന്നുതന്നെ. 
    2. കോര്‍ടെക്സ് (ആവൃതി). മുഖ്യമായും പാരന്‍കൈമകോശങ്ങള്‍കൊണ്ടാണിതിന്റെ നിര്‍മിതി. ഏകബീജപത്രികളിലും ദ്വിബീജപത്രികളിലും സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിന്റെ കോശസംവിധാനം വ്യത്യസ്തമായിരിക്കും. 
    3. എന്‍ഡോഡെര്‍മിസ്. കോര്‍ടെക്സിനുള്ളിലായി കാണുന്ന ഒരു നിര പ്രത്യേകതരം കോശങ്ങള്‍. 
    4. മീസോഫില്‍. പ്രകാശസംശ്ളേഷണത്തിലൂടെ ഭക്ഷണപദാര്‍ഥങ്ങള്‍ തയ്യാറാക്കുന്നതിന് ഉപകരിക്കുന്ന കല. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ പാരന്‍കൈമ കോശങ്ങളില്‍ ഹരിതകണങ്ങള്‍ സുലഭമായി കാണാം. ഇലകളിലാണ് ഇത് കൂടുതലായി കാണപ്പെടുക. 
    5. സംവഹന വ്യൂഹം (ഢമരൌെഹമൃ ശേൌല). വേര് വലിച്ചെടുക്കുന്ന അസംസ്കൃത ഭക്ഷണപദാര്‍ഥങ്ങള്‍ ഇലകളിലെത്തിക്കുന്ന സൈലവും, അവിടെനിന്നും പാചകം ചെയ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ചെടിയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുകൊടുക്കുന്ന ഫ്ളോയവും ചേര്‍ന്നതാണ് സംവഹനകലാവ്യൂഹം; ട്രാക്കിയോഫൈറ്റ എന്ന വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ് ഇതിന്റെ സാന്നിധ്യം.


(ഡോ. ജോസ് കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍