This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വിനി നാച്ചപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 21 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അശ്വിനി നാച്ചപ്പ

ഇന്ത്യന്‍ ഒളിമ്പിക് താരം. കര്‍ണാടകയില്‍ ജനിച്ചു. ബാംഗ്ലൂരില്‍ വിദ്യാഭ്യാസം നേടിയ അശ്വിനി സ്കൂളിനു സമീപമുള്ള ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കായിക പരിശീലനങ്ങള്‍ ആരംഭിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെ കൗമാരകാലത്തുതന്നെ അനേകം സമ്മാനങ്ങള്‍ കരസ്ഥമാക്കി. ആദ്യത്തെ ആള്‍ ഇന്ത്യാ ഓപ്പണ്‍ നാഷണല്‍ സിന്‍ഗോള്‍ഡ് മെഡല്‍ നേടുകയും സംസ്ഥാന ഗവണ്‍മെന്റില്‍ നിന്ന് 1000 രൂപ കാഷ് അവാര്‍ഡായി സ്വീകരിക്കുകയും ചെയ്തു. മാംഗളൂര്‍ നാഷണല്‍സില്‍ ഏറ്റവും വേഗതയുള്ള വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

അശ്വിനി നാച്ചപ്പ

1988-ല്‍ സിയോളില്‍ നടന്ന ഒളിമ്പിക്സിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണ് അശ്വിനിയുടെ മികച്ച നേട്ടം. 1990-ല്‍ ഇവര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. പ്രശസ്ത അത്ലറ്റിക് താരമായ പി.ടി.ഉഷയെ രണ്ടു മത്സരങ്ങളില്‍ അശ്വിനി പിന്നിലാക്കി. 1992-ല്‍ നടന്ന കൊല്‍ക്കത്ത നാഷണല്‍സിന്റെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 4 x 100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലായി നാല് സ്വര്‍ണമെഡലുകള്‍ നേടി. പരിക്കുകാരണം ബാഴ്സിലോണ ഒളിമ്പിക്സിനുള്ള പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ അശ്വിനിയ്ക്കു കഴിഞ്ഞില്ല.

ഇക്കാലത്ത് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ച അശ്വിനി അഞ്ചു ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി. ഏറ്റവും മികച്ച നവാഗതതാരത്തിനുള്ള ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ അവാര്‍ഡും നേടി. 2004 ജൂണില്‍ 'കരുംഭയ്യാസ് അക്കാദമി' എന്ന പേരില്‍ ഒരു സ്ഥാപനത്തിന് അശ്വിനി തുടക്കം കുറിച്ചു. അശ്വിനിയുടെ ഭര്‍ത്താവും മുന്‍ഹോക്കിതാരവുമായ ദത്താ കരുംഭയ്യയുടെ നാമമാണ് ഈ സ്ഥാപനത്തിനു നല്കിയിരിക്കുന്നത്. കര്‍ണാടകയിലെ കൂര്‍ഗിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന 'പരിക്രമ' എന്ന സംഘടനയിലും സജീവാംഗമാണ് അശ്വിനി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍