This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍കാസി, ഇബ്രാഹീം (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 18 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അല്‍കാസി, ഇബ്രാഹീം (1925 - )

ഇന്ത്യയിലെ പ്രശസ്ത നാടക കലാമര്‍മജ്ഞന്‍. 1925 ഒ. 18-നു പൂനയില്‍ ജനിച്ചു. സെന്റ് വിന്‍സെന്റ്സ് ഹൈസ്കൂള്‍ (പൂന), സെന്റ് സേവിയേഴ്സ് കോളജ് (മുംബൈ), റോയല്‍ അക്കാദമി ഒഫ് ഡ്രമാറ്റിക്ക് ആര്‍ട്ട്സ് (ലണ്ടന്‍) എന്നീ സ്ഥാപനങ്ങളില്‍ പഠനം നടത്തി. 1950-ല്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പാറേഷനില്‍ (ബി.ബി.സി.) നിന്നും പ്രക്ഷേപണത്തിന് അവാര്‍ഡ് ലഭിച്ചു. മുംബൈ തിയെറ്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള നാടകവിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1962 വരെ മുംബൈയിലെ നാട്യ അക്കാദമിയുടെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. 1962-ല്‍ ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമാ ആന്‍ഡ് ഏഷ്യന്‍ തിയെറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. 1962-ല്‍ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡും 1966-ല്‍ പദ്മശ്രീ ബിരുദവും ലഭിച്ചു.

ഇബ്രഹീം അല്‍കാസി

ക്ലാസ്സിക്കല്‍ നാടകങ്ങളുടെയും ആധുനിക നാടകങ്ങളുടെയും സങ്കേതങ്ങളെക്കുറിച്ച് അവഗാഢമായി പഠിച്ചിട്ടുള്ള അല്‍കാസി നാടകശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഏഷ്യയിലെ പ്രാമാണികനായ ഒരു പണ്ഡിതനാണ്. ഓരോ സംസ്ഥാനത്തിനും പ്രഗല്ഭരായ എഴുത്തുകാരെയും നടന്‍മാരെയും സംവിധായകരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ദേശീയ നാടകസമിതികളും അതിനോടനുബന്ധിച്ചു നാട്യവിദ്യാലയങ്ങളും ഉണ്ടായിരുന്നാല്‍ മാത്രമേ ഉന്നതനിലവാരം പുലര്‍ത്തുന്ന കലാപ്രസ്ഥാനമെന്ന നിലയില്‍ നാടകവേദി അഭിവൃദ്ധിപ്പെടുകയുള്ളു എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പ്രശസ്ത ജര്‍മന്‍ നാടകകൃത്തും കലാമര്‍മജ്ഞനുമായിരുന്ന ബെര്‍തോള്‍ത് ബ്രഹ്തിനെ ഇന്ത്യന്‍ നാടകവേദിക്കു പരിചയപ്പെടുത്തിത്തരുന്നതില്‍ അല്‍കാസി ഒരു വലിയ പങ്കുവഹിച്ചു. ഒരു നല്ല ചിത്രകാരന്‍കൂടിയാണ് ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍