This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിസരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:09, 7 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഭിസരണം

Convergence

ഒരു മേഖല കേന്ദ്രമാക്കി നാനാദിശകളില്‍ നിന്നുമുള്ള വായുവിന്റെ തിരശ്ചീനമായ പ്രവാഹം. ഒരു മേഖലയില്‍ നിന്നും വിവിധ ദിശകളിലേക്കുള്ള പ്രവാഹം 'അപസരണ'മെന്നറിയപ്പെടുന്നു.

അഭിസരണഫലമായി കേന്ദ്രമേഖലയിലേക്കുള്ള തിങ്ങിക്കൂടല്‍ അവിടത്തെ വായുവിനെ താരതമ്യേന നിബിഡമാക്കുന്നു; തന്മൂലം വായു കീഴ്മേല്‍ ചലിക്കുന്നു. അഭിസരണമേഖല ഭൂനിരപ്പിലാകുമ്പോള്‍ വായു മുകളിലേക്കുയരുന്നു. എന്നാല്‍ ഈ മേഖല അന്തരീക്ഷത്തിലെ ഏതെങ്കിലുമൊരു വിതാനത്തിലാകുമ്പോള്‍ വായുവിന്റെ ഗതി മുകളിലോട്ടോ താഴോട്ടോ ആകാം. ട്രോപോസ്ഫിയറിന്റെ മുകളരികിലാകുമ്പോള്‍ ഗതി താഴോട്ടു മാത്രമായിരിക്കും; നേരേമറിച്ച് അപസരണമാണ് നടക്കുന്നതെങ്കില്‍ ഭൂമിയോടടുത്ത വിതാനങ്ങളില്‍ താഴോട്ടും ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ മുകളിലോട്ടും മാത്രമായിരിക്കും വായു നീങ്ങുക.

താഴ്ന്ന വിതാനങ്ങളില്‍ ന്യൂനമര്‍ദാവസ്ഥ അഭിസരണത്തിനും അതിമര്‍ദാവസ്ഥ അപസരണത്തിനും കാരണമാകുന്നു. താഴത്തെ വിതാനങ്ങളിലെ അഭിസരണം ഉയരെ അപസരണം സൃഷ്ടിക്കുന്നു. താഴ്ന്ന വിതാനങ്ങളിലെ അപസരണത്തോടനുബന്ധിച്ച് മുകളില്‍ അഭിസരണവും ഉണ്ടായിരിക്കും.

മേല്പറഞ്ഞ വിധത്തില്‍ വായുവിന്റെ കീഴ്മേലുള്ള ചലനം വളരെ ദുര്‍ബലമാണ്; ഗതിവേഗം മിനിറ്റില്‍ ഏതാനും മീറ്ററിലേറെ ഉണ്ടാവില്ല. എന്നാല്‍ മണിക്കൂറുകളോളം തുടരുമ്പോള്‍ ഈ പ്രക്രിയകള്‍ക്കു ഭാരിച്ച വായുപിണ്ഡങ്ങളെ ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ സംക്രമിപ്പിക്കുവാനുള്ള കരുത്തുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന രുദ്ധോഷ്മപ്രക്രിയ (Adiabatic process) കളാണ് മേഘങ്ങളുടെ രൂപവത്കരണത്തിനും തുടര്‍ന്നുള്ള ആര്‍ദ്രോഷ്ണാവസ്ഥാഭേദങ്ങള്‍ക്കും പ്രേരകങ്ങളാകുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B8%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍