This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അദിര്‍വ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:44, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അദിര്‍വ്

'യാഴ്' എന്ന പുരാതന തന്ത്രിവാദ്യം വായിക്കുമ്പോള്‍ വരാനിടയുള്ള നാലുദോഷങ്ങളില്‍ ഒന്ന്. മറ്റു മൂന്നെണ്ണം ചെമ്പകൈ, ആര്‍പ്, കൂടം എന്നിവയാണ്. ചിലപ്പതികാരത്തില്‍ (വേനിര്‍കാതൈ) ഇതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. യാഴില്‍ കെട്ടിയിട്ടുള്ള ഞരമ്പുകളില്‍ മന്ദ്രസ്ഥായി സ്വരങ്ങള്‍ക്കുള്ളവ മീട്ടുമ്പോള്‍ നാദം ആവശ്യത്തിലേറെ കമ്പന സ്വഭാവമുള്ളതായിരിക്കും. ഈ ദോഷമാണ് അദിര്‍വ്. തന്ത്രിമീട്ടിയിട്ട്, വിരലുകൊണ്ടോ ചെറിയ തടിക്കട്ടകൊണ്ടോ അദിര്‍വ് നിയന്ത്രിക്കാന്‍ കഴിയും. വിദഗ്ധനായ ഒരു യാഴ്വാദകന്‍ ഈ ദോഷം അകറ്റി വായിക്കാന്‍ പ്രാപ്തനായിരിക്കണം. പൌരാണിക ശില്പകലാമാതൃകകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള യാഴ്വാദകന്റെ കൈയിലെ അദിര്‍വ് ഒഴിവാക്കാനുള്ള ചെറിയ തടിക്കട്ടയാകും, പാശ്ചാത്യസംഗീത വാദ്യമായ പിയാനോയിലെ ഡാംപറിന് (Damper) വഴിതെളിച്ചതെന്ന് ഇന്ത്യന്‍ സംഗീതശാസ്ത്രജ്ഞന്‍മാര്‍ ഊഹിക്കുന്നു.

(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍