This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്രുവവീണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:16, 12 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ധ്രുവവീണ
ഒരു തരം വീണ. ശ്രുതിമാറ്റം വരുത്താനായി കമ്പി അയച്ചുകെട്ടാനാകാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. 22 ശ്രുതികളുടെ സ്ഥാനവും സംഖ്യയും കണക്കാക്കുന്നതിനായി ഭരതമുനി നടത്തിയ പരീക്ഷണത്തില്‍ ആധാരയന്ത്രമായി ഉപയോഗിച്ചത് ഈ വീണയാണെന്നു കരുതപ്പെടുന്നു. ചലവീണയോടൊപ്പം പ്രസ്തുത പരീക്ഷണത്തിനുപയോഗിച്ച ഈ വീണയ്ക്ക് അചലവീണ എന്നും പേരുണ്ട്. നോ: അചലവീണ, ചലവീണ