This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവപാലന്‍ (ഭ.കാ. സു. 815 - 55)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവപാലന്‍ (ഭ.കാ. സു. 815 - 55)

പാല രാജവംശത്തിലെ ഒരു രാജാവ്. ബംഗാളില്‍ ഭരണം നടത്തിയ ധര്‍മപാലന്റെ പുത്രനായിരുന്നു ദേവപാലന്‍. വടക്ക് കംബോജം മുതല്‍ തെക്ക് വിന്ധ്യാനിരകള്‍ വരെ ഇദ്ദേഹത്തിന്റെ അധികാരം വ്യാപിച്ചിരുന്നതായി ശിലാരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കാമരൂപം, ഉത്കല്‍ എന്നീ രാജ്യങ്ങളെ പാല സാമ്രാജ്യത്തോടു ചേര്‍ത്ത ദേവപാലന്‍ ഹൂണന്മാരെയും ദ്രാവിഡരെയും പരാജയപ്പെടുത്തിയതായി കരുതപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ച പ്രതിഹാരന്മാരും രാഷ്ട്രകൂടരും ഇദ്ദേഹത്തിന്റെ മുഖ്യ പ്രതിയോഗികളായിരുന്നു. പ്രതിഹാരന്മാരുടെയും രാഷ്ട്രകൂടരുടെയും സേനയെക്കാള്‍ മികച്ചതായിരുന്നു ഇദ്ദേഹത്തിന്റെ സൈന്യം എന്ന് അറബി സഞ്ചാരിയായ സുലൈമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്തും ദേവപാലന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. സുമാത്രയിലെ രാജാവായിരുന്ന ബാലപുത്രദേവന്റെ അഭ്യര്‍ഥനപ്രകാരം നാളന്ദയില്‍ ഒരു ബുദ്ധവിഹാരം പണിയുന്നതിനാവശ്യമായ സ്ഥലം ഇദ്ദേഹം വിട്ടുകൊടുത്തതായി നാളന്ദയില്‍നിന്നു കണ്ടെടുത്ത താമ്രശാസനം വ്യക്തമാക്കുന്നു.

855-ല്‍ ദേവപാലന്റെ മരണശേഷം പാല സാമ്രാജ്യം അപചയാവസ്ഥയിലേക്കു നീങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍