സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദീപയഷ്ടി
ഒരു തരം പന്തം.
തീവെട്ടി, ഭീബട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ ദേവനെ പുറത്തെഴുന്നള്ളിക്കുമ്പോള്‍ (ആനപ്പുറത്തായാലും ശീവേലിക്കായാലും) ദീപയഷ്ടി മുന്നില്‍ പിടിക്കുന്ന പതിവുണ്ട്. രാജാക്കന്മാരും മറ്റും രാത്രികാലത്ത് എഴുന്നള്ളുമ്പോള്‍ മുന്നില്‍ ദീപയഷ്ടിയാണ് പിടിക്കുക. കേരളത്തിലെ ആചാരപരമായ 'വിളക്കു'കളില്‍ പ്രധാനപ്പെട്ടവയാണ് തീവെട്ടിയും കുത്തുവിളക്കും ചങ്ങലവട്ടയും. ദീപയഷ്ടി ഒരു നീണ്ട കോലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ടുള്ള എട്ടു ശിഖരങ്ങളുള്ള പന്തമാണ്. 'എട്ട് കാലുകള്‍' ഉള്ളതുകൊണ്ടാണ് ദീപയഷ്ടി എന്ന പേരുവന്നത്. എട്ട് കാലിലും തുണി ചുറ്റി എണ്ണയില്‍ മുക്കി കത്തിക്കുകയാണ് ചെയ്യുക. ഒരാള്‍ ദീപയഷ്ടി പിടിച്ചു നടക്കുമ്പോള്‍ മറ്റൊരാള്‍ പാത്രത്തില്‍ എണ്ണയുമായി അനുഗമിക്കും. ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച തീവെട്ടി താഴ്ത്തിയിട്ട് അനുഗാമിയെക്കൊണ്ട് അതില്‍ എണ്ണയിറ്റിക്കും.