This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖണ്ഡനാമജപയജ്ഞം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:59, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഖണ്ഡനാമജപയജ്ഞം

ഈശ്വരനാമം തുടര്‍ച്ചയായി ജപിക്കുന്ന ഒരു കര്‍മം. അന്യസഹായമോ ധനവ്യയമോ വിശേഷനിയമങ്ങളോ കൂടാതെ അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന ഇത് മറ്റു യജ്ഞങ്ങളെക്കാള്‍ വളരെ ശ്രേഷ്ഠമാണെന്നു വിധിക്കപ്പെട്ടിട്ടുണ്ട്. 'യജ്ഞാനാം ജപയജ്ഞോസ്മി' എന്നു ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞതില്‍ നിന്നും (ഭഗവദ്ഗീത), 'ഹരേര്‍നാമൈവ നാമൈവ നാമൈവ ഖലു ഭേഷജം കലൌെനാസ്ത്യൈവ നാസ്ത്യൈവ നാസ്ത്യൈവഗതിരന്യഥാ' തുടങ്ങിയ മറ്റു ആപ്തവചനങ്ങളില്‍നിന്നും ഇക്കാര്യം വിശദമാണ്. ഭീഷ്മര്‍ ധര്‍മപുത്രരോടു വിഷ്ണുസഹസ്രനാമം ഉപദേശിക്കുന്ന അവസരത്തിലും ഈശ്വരനാമത്തിന്റെ മാഹാത്മ്യം അത്യുത്കൃഷ്ടമാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. സഹസ്രനാമഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ 'പവിത്രാണാം പവിത്രംയഃ' എന്ന ശ്ളോകപാദത്തെ വ്യാഖ്യാനിക്കുമ്പോള്‍ എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന ഗംഗാതീര്‍ഥത്തെപ്പോലും പവിത്രീകരിക്കുന്നതിന് ഭഗവന്നാമത്തിനു കഴിവുണ്ടെന്നു പ്രതിപാദിച്ചിരിക്കുന്നു. ഇപ്രകാരം അനേകം ആചാര്യന്‍മാര്‍ അത്യുല്‍കൃഷ്ടമായി അംഗീകരിച്ചിരിക്കുന്ന നാമജപത്തെ അഖണ്ഡമായി ജപിക്കുന്നതുകൊണ്ട് ഐഹികവും പാരത്രികവുമായ സര്‍വസൌഭാഗ്യങ്ങളും മുക്തിയും ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ജപം മൂന്നു വിധം. ഉറക്കെ ജപിക്കുന്നതിന് 'വാചികം' എന്നും ശബ്ദം പുറത്തു കേള്‍ക്കാതെ ജപിക്കുന്നതിന് 'ഉപാംശു' എന്നും നാവു ചലിപ്പിക്കാതെയും ശബ്ദമുണ്ടാക്കാതെയും മനസ്സുകൊണ്ടു ജപിക്കുന്നതിന് 'മാനസം' എന്നുമാണ് പേര്. ഇവയില്‍ മാനസജപത്തിനു കൂടുതല്‍ ശക്തിയുണ്ടെന്നാണ് ആചാര്യമതം. ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പ്രത്യേകമൊരുക്കിയ സ്ഥലങ്ങളിലും ഉച്ചത്തില്‍ അഖണ്ഡനാമജപയജ്ഞം അനുഷ്ഠിക്കുന്ന സമ്പ്രദായം ഭാരതത്തില്‍ ചിരപരിചിതമാണ്.

'ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ,'

'ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' എന്നിങ്ങനെ വിഷ്ണുപരമായും 'ശംഭോ ശങ്കര ഗൌരീശ.....'എന്നിങ്ങനെ ശിവപരമായും മറ്റുമുള്ള ഭഗവന്നാമങ്ങളാണ് പ്രസ്തുത യജ്ഞത്തില്‍ ജപിച്ചുവരുന്നത്.

(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍