This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാല്‍ഗദോ, സബാസ്റ്റിയാവോ റൊഡോള്‍ഫൊ (1855 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദാല്‍ഗദോ, സബാസ്റ്റിയാവോ റൊഡോള്‍ഫൊ (1855 - 1922)

Dalgado,Sabastiao Rodolfo

ബഹുഭാഷാപണ്ഡിതനും നിഘണ്ടുകാരനും. ഗോവയിലെ വിദ്യാഭ്യാസത്തിനുശേഷം റോമില്‍നിന്ന് സഭാനിയമത്തിലും പൗരനിയമത്തിലും ഡോക്ടറേറ്റ് ബിരുദം നേടി. തുടര്‍ന്ന് ലിസ്ബണ്‍ സര്‍വകലാശാലയില്‍ സംസ്കൃതാധ്യാപകനായും സിലോണിലെ (ഇപ്പോള്‍ ശ്രീലങ്ക) അക്കാദമി ഒഫ് സയന്‍സസില്‍ ഫെലോ ആയും സിലോണിലും ബംഗാളിലും വികാരി ജനറലായും സേവനമനുഷ്ഠിച്ചു. സംസ്കൃതത്തിലും കൊങ്കണിയിലും അവഗാഹം നേടിയ ദാല്‍ഗദോ ഒരു ഡസനോളം പാശ്ചാത്യ പൗരസ്ത്യ ഭാഷകളില്‍ പരിജ്ഞാനം നേടി. കൊങ്കണിഭാഷയ്ക്കു സംസ്കൃതവുമായുള്ള സാദൃശ്യം വെളിപ്പെടുത്തുന്ന പല പഠനങ്ങളും ഇദ്ദേഹം നടത്തി.

സബാസ്റ്റിയാവോ റൊഡോള്‍ഫൊ ദാല്‍ഗദോ

റുഡിമെന്റോസ് ദാ ലിംഗ്വാ സാന്‍സ്ക്രിറ്റിക്ക (റുഡിമെന്റ്സ് ഒഫ് സാന്‍സ്ക്രിറ്റ് ലാംഗ്വേജ്), നളദമയന്തി, ഹിതോപദേശ ഇന്‍സ്ട്രക്കവോ യൂട്ടില്‍ (ഹിതോപദേശ യൂസ്ഫുള്‍ ഇന്‍സ്ട്രക്ഷന്‍), ഡിക്ഷണറിയോ കൊങ്കണി-പോര്‍ച്ചുഗീസ്, ഡിക്ഷണറിയോ പോര്‍ച്ചുഗീസ്-കൊങ്കണി, ഫ്ളോളിലഗിയോ ഡോസ് പ്രോവെര്‍ബിയോസ് കൊങ്കണിസ് (ബൊക്കെ ഒഫ് കൊങ്കണി പ്രോവെര്‍ബ്സ്) എന്നിവ ഇദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍ പ്പെടുന്നു. സംസ്കൃതഭാഷയില്‍നിന്ന് പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതിയാണ് ഹിതോപദേശ. കൊങ്കണി നിഘണ്ടു നിര്‍മാണരംഗത്തെ മികച്ച സംഭാവനകളാണ് പോര്‍ച്ചുഗീസ് ഭാഷയുമായി ബന്ധപ്പെട്ട നിഘണ്ടുക്കള്‍. കൊങ്കണി ഭാഷയിലെ രണ്ടായിരത്തിലധികം പഴഞ്ചൊല്ലുകള്‍ ദാല്‍ഗദോയുടെ ഗ്രന്ഥത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു.

പോര്‍ച്ചുഗീസ് ഭാഷയില്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് ഗ്രമാറ്റിക്കാ ദാ ലിംഗ്വാ കൊങ്കണി (ഗ്രാമര്‍ ഒഫ് കൊങ്കണി ലാംഗ്വേജ്). ഗോവയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഹെരാലോ എന്ന പോര്‍ച്ചുഗീസ് മാസികയില്‍ ഭാഷാശാസ്ത്ര സംബന്ധമായ അനേകം ലേഖനങ്ങള്‍ ദാല്‍ഗദോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാണ്ഡിത്യവും നിരീക്ഷണപാടവവും വെളിപ്പെടുത്തുന്ന ലേഖനങ്ങളാണിവ. ഇന്‍ഫ്ളുവന്‍സിയ ദെ വൊക്കാബുലേറിയോ പോര്‍ച്ചുഗീസ് എം ലിംഗ്വാസ് ഏഷ്യാറ്റിക്കാസ് (ഇന്‍ഫ്ളുവന്‍സ് ഒഫ് പോര്‍ച്ചുഗീസ് വൊക്കാബുലറി ഓണ്‍ ഏഷ്യാറ്റിക് ലാംഗ്വേജസ്), ഗ്ലോസേറിയോ ലുസോ ഏഷ്യാറ്റികോ (ലുസോ-ഏഷ്യാറ്റിക് ഗ്ളോസറി) എന്നീ കൃതികളില്‍ ഏഷ്യാറ്റിക് ഭാഷകളിലെ പോര്‍ച്ചുഗീസ് സ്വാധീനം അപഗ്രഥിക്കുന്നു. അയ്യായിരത്തിലേറെ പൗരസ്ത്യപദങ്ങള്‍ പോര്‍ച്ചുഗീസ് ഭാഷയുടെ ഭാഗമായി മാറിയതിനെക്കുറിച്ചും ഇദ്ദേഹം വിശകലനം നടത്തുന്നു. അന്‍പതു ഭാഷകളിലെ നിഘണ്ടുക്കളെയും പദസഞ്ചയങ്ങളെയും ആധാരമാക്കി നാനൂറോളം ഗ്രന്ഥകാരന്മാരെക്കുറിച്ചു നടത്തിയ പഠനമാണ് ഗ്ലോസേറിയോ ലുസോ ഏഷ്യാറ്റികോ. ഈ കൃതി പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. സിലോണിലെയും ദാമനിലെയും ഇന്തോ-പോര്‍ച്ചുഗീസ് ഭാഷാഭേദങ്ങളെ സംബന്ധിച്ച പഠനങ്ങളും ദാല്‍ഗദോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍