This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാഗൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:23, 25 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാഗൂര്‍

Dagur

ചൈനയിലെ മംഗോളിയന്‍ വംശജര്‍. ഇവര്‍ റഷ്യ, മഞ്ചൂറിയ, ചൈന തുടങ്ങിയ പല മേഖലകളിലായി അധിവസിക്കുന്നു. ദഘൊര്‍, ദാഘുര്‍, ദോര്‍, ദാവോയര്‍, പിന്‍യിന്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. 16-ാം ശ. വരെ റഷ്യയിലെ 'അമുര്‍' (Amur) നദീതടത്തില്‍ വസിച്ചിരുന്ന ഇവര്‍ 20-ാം ശ.-ത്തോടുകൂടി ചൈനയിലെ ഷിഹാര്‍ (Tsitshihar) പട്ടണത്തിലുള്ള നെന്‍ (Nen) നദീതട താഴ്വരയിലേക്കു മാറി. ചൈനയിലെ ഹെയ്ലുങ്കിയാങ് പ്രവിശ്യയിലും കിഴക്കന്‍ മംഗോളിയയിലെ ഉള്‍നാടുകളിലുമാണ് ഇവര്‍ ഇപ്പോള്‍ വസിക്കുന്നത്. തുങ്കുസിക് (Tungusic) ഭാഷയും, മംഗോളിയനും തുങ്കുസിക്കും കലര്‍ന്ന ആര്‍ട്ടെയിക് (Artaic) ഭാഷയുമാണ് ഇവര്‍ സംസാരിക്കുന്നത്. ഇവരില്‍ ചിലര്‍ ബുദ്ധമതാനുയായികളാണ്. ഗ്രാമത്തിനടുത്തുള്ള പാടങ്ങളില്‍ കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. മറ്റു പ്രധാന തൊഴിലുകള്‍ പന്നി-കോഴി-കുതിര വളര്‍ത്തലാണ്. കൂടാതെ ദൂരെയുള്ള വനാന്തരങ്ങളില്‍ വേട്ടയാടലിലും മരം മുറിക്കലിലും ഏര്‍ പ്പെട്ടുവരുന്നു.

ഗോത്രസമ്പ്രദായക്കാരായ ദാഗൂര്‍ വംശജരുടെ ഇടയില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയാണുള്ളത്. പൊതുവായ ഒരു മുന്‍ഗാമിയുടെ കുടുംബത്തിലെ (ഹാലാ) പിന്‍ഗാമികളാണ് ഗ്രാമവാസികളെല്ലാം എന്ന് അവര്‍ വിശ്വസിക്കുന്നു. ഒരേ ഹാലായിലുള്ളവര്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പുറത്തുള്ളവര്‍ക്ക് ഗ്രാമവാസികളുടെ അനുവാദം കൂടാതെ ഗ്രാമത്തില്‍ താമസിക്കാന്‍ പാടില്ല. മുന്‍ഗാമികളെ ആരാധിക്കുന്ന പതിവ് ഇക്കൂട്ടരിലുണ്ട്.

(ഷേര്‍ളി ജോര്‍ജ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%97%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍