This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്രേ
Acre
ബ്രസീലിലെ ഒരു അതിര്‍ത്തിപ്രവിശ്യ. ബൊളിവിയാ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീര്‍ണം 153,150 ച.കി.മീ. ധാരാളം നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയില്‍നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസില് ലയിക്കുന്ന അക്രേ ഗതാഗതസൌകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാര്ഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.
മുമ്പ് ഒരു ബൊളീവിയന്‍ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീല്ക്കാരായ റബര്വെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവര്‍ ബൊളീവിയന്‍ ഗവണ്മെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യ്രപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളര്‍ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ട്, 1903-ല്‍ ബ്രസീലിയന്‍ ഗവണ്മെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.