This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിസെംവിര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിസെംവിര്‍
Decemviri
പ്രാചീന റോമില്‍ പ്രത്യേക നിയമകാര്യങ്ങള്‍ക്കോ മതപരമായ കാര്യങ്ങളുള്‍പ്പെടെയുള്ള മറ്റു നിയമനിര്‍വഹണങ്ങള്‍ക്കോ വേണ്ടി രൂപവത്കരിക്കപ്പെട്ടിരുന്ന പത്തംഗ സമിതി. ഇത്തരത്തിലുള്ള സമിതികള്‍ പലപ്പോഴും രൂപീകരിച്ചിരുന്നുവെങ്കിലും ബി. സി. 5-ാം ശ. -ത്തില്‍ നിയമം ക്രോഡീകരിക്കുവാനും നിയന്ത്രിക്കുവാനും വേണ്ടി രൂപംകൊണ്ടതാണ് ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഡിസെംവിര്‍ (ഡിസെംവ്റി) കോണ്‍സുലാറി ഇംപീരിയോ ലെജിബസ് ക്രിബുന്‍ഡിസ് (decemviri consulari imperio legibus scribundis) എന്ന ഈ സമിതി ബി. സി. 451 മുതല്‍ 449 വരെ നിലനിന്നിരുന്നു. ഈ സമിതി തയ്യാറാക്കിയ നിയമാവലി പിന്നീട് റോമന്‍ നിയമസംഹിതയുടെ അടിസ്ഥാനമായിത്തീര്‍ന്നു. നിയമനിര്‍മാണത്തിനുവേണ്ടി പ്ലീബിയന്മാര്‍ (പുരാതന റോമിലെ സാധാരണക്കാര്‍) നിരന്തരം ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നാണ് ബി.സി. 451-ല്‍ പത്തംഗസമിതിയെ നിയമിച്ചത്. പട്രീഷന്മാര്‍ (കുലീനവര്‍ഗം) ഉള്‍പ്പെട്ട സമിതിയായിരുന്നു ഇത്. ഇത് രൂപവത്ക്കരിക്കപ്പെട്ടിരുന്ന കാലത്ത് ട്രിബ്യൂണുകള്‍ ഉള്‍പ്പെടെ റോമില്‍ പതിവായി നിലവിലുണ്ടായിരുന്ന മറ്റെല്ലാ നിയമാധികാരസ്ഥാനങ്ങളും ഇല്ലാതാക്കിയിരുന്നു. ഈ സമിതി പത്തു പട്ടികകളായി നിയമാവലി തയ്യാറാക്കി. അടുത്ത വര്‍ഷം (ബി. സി. 450) പ്ളീബിയന്മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സമിതി രൂപീകരിച്ചു. മുന്‍പു തയ്യാറാക്കിയിരുന്നതിനോടൊപ്പം നിയമങ്ങളുടെ രണ്ടു പട്ടികകൂടി ഇവര്‍ തയ്യാറാക്കി. ഈ സമിതി നിഷ്ഠുരമായ സ്വേച്ഛാധിപത്യരീതിയില്‍ പെരുമാറിയിരുന്നുവെന്ന ആരോപണം നിമിത്തം ഇവരോട് ജനങ്ങള്‍ക്ക് അസംതൃപ്തിയുളവാകുകയും തുടര്‍ന്ന് ഇവര്‍ക്കെതിരായുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ ഫലമായി ബി.സി. 449-ല്‍ ഇവര്‍ അധികാരഭ്രഷ്ടരാക്കപ്പെടുകയും ചെയ്തു.