This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോജോ ഹിദേക്കി (1884-1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:16, 17 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോജോ ഹിദേക്കി (1884-1948)

Tojo Hideki

ജപ്പാനിലെ മുന്‍ സൈനികമേധാവിയും രാഷ്ട്രീയനേതാവും. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ പ്രധാനമന്ത്രിയായിരുന്നു. ഒരു സൈനികോദ്യോഗസ്ഥന്റെ മകനായി 1884 ഡി. 30-ന് ഇദ്ദേഹം ടോക്യോയില്‍ ജനിച്ചു. [[Image:TojoHidekeNew.png|200px|left|thumb|ടോജോ ഹിദേക്കി മിലിറ്ററി അക്കാദമിയിലും (1905) ആര്‍മി സ്റ്റാഫ് കോളജിലുമായി (1914) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1919 മുതല്‍ 22 വരെ ജര്‍മനിയിലും സ്വിറ്റ്സര്‍ലണ്ടിലും മിലിറ്ററി അറ്റാഷേ ആയി പ്രവര്‍ത്തിച്ചു. പിന്നീട് ആര്‍മി സ്റ്റാഫ് കോളജില്‍ അധ്യാപകനായും സൈനികമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു. 1929-ല്‍ ഫസ്റ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ കമാന്‍ഡറായി. ചൈനയ്ക്കെതിരെ 1930-കളില്‍ നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1933-ല്‍ മേജര്‍ ജനറല്‍ ആയി. 1935-ല്‍ മഞ്ചൂറിയയിലുള്ള ഗ്വാങ്ദോങ് സേനയിലേക്ക് ഇദ്ദേഹം മാറി. 1937-ല്‍ ഗ്വാങ്ദോങ് സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് ആയി ഉയര്‍ന്നു. 1938-ല്‍ ടോക്യോയിലേക്ക് മടങ്ങുകയും യുദ്ധകാര്യങ്ങള്‍ക്കായുള്ള ഉപമന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1940 മുതല്‍ 41 വരെ യുദ്ധകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. യു.എസ്സിന് എതിരായ നിലപാടുകളാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. ജര്‍മനിയും ഇറ്റലിയുമായി അടുത്തബന്ധം വേണമെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. 1941 ഒ.-ല്‍ ഇദ്ദേഹം ജപ്പാനിലെ പ്രധാനമന്ത്രി പദത്തിലെത്തി. ഇക്കാലത്ത് യു.എസ്സുമായുള്ള ബന്ധം വഷളായി. രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് ഭരണം നടത്തിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 1944-ല്‍ ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ് ആയി. യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു തുടങ്ങിയതോടെ ടോജോയ്ക്കെതിരായി ശക്തമായ വിമര്‍ശനമുയര്‍ന്നു. സെയ്പാനിലെ യുദ്ധത്തില്‍ 1944 ജൂല. 9-ന് അമേരിക്കയോടു പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജിവച്ചു (ജൂല. 19). 1945-ല്‍ ജപ്പാന്‍ കീഴടങ്ങിയതോടെ അമേരിക്കയുടെ ഇടപെടല്‍ ഭയന്ന് ടോജോ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മിലിറ്ററി ട്രൈബ്യൂണല്‍ ഇദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി കണ്ടെത്തി വിചാരണയ്ക്കു വിധേയനാക്കുകയും 1948 ഡി.23-ന് ടോക്യോയില്‍ തൂക്കിക്കൊല്ലുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍