This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്‍സിങ് നോര്‍ഗ്വേ (1914 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 5 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെന്‍സിങ് നോര്‍ഗ്വേ (1914 - 86)

Tenzing Norgay

എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വ്യക്തി. 1914 മേയ് 15-ന് നേപ്പാളില്‍ ജനിച്ച ടെന്‍സിങ്ങിന്റെ യഥാര്‍ഥനാമം നമ്ഗ്യാന്‍ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയില്‍ ഈ പേരിനര്‍ഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയില്‍ ആദ്യമായി കാലുകുത്തിയത്.

ടെന്സിങ് നോര്ഗ്വേ

കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെന്‍സിങ് പര്‍വതാരോഹണത്തില്‍ വൈദഗ്ധ്യം നേടിയ ഡാര്‍ജിലിങ്ങിലെ ഷെര്‍പ്പകള്‍ക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ല്‍ സര്‍ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തില്‍ ചുമട്ടുകാരനായി പോയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ സംഘാടകന്‍ എന്ന നിലയില്‍ പല പര്‍വതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ല്‍ സ്വിറ്റ്സര്‍ലാന്റ്കാര്‍ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെന്‍സിങ് പങ്കാളിയായി. 1953-ല്‍ ബ്രിട്ടീഷ് പര്‍വതാരോഹകരുമായി ചേര്‍ന്നാണ് വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവര്‍ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെന്‍സിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയില്‍ അല്‍പം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെന്‍സിങ് നേപ്പാളികള്‍ക്കും ഇന്ത്യാക്കാര്‍ക്കുമിടയില്‍ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോര്‍ജ് മെഡല്‍ ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ ടെന്‍സിങ്ങിനു ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍