This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിക്കോനോവ്,നിക്കോളായ് അലക്സാന്ദ്രോവിച്ച്(1905-97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടിക്കോനോവ്, നിക്കോളായ് അലക്സാന്ദ്രോവിച്ച് (1905-97)
Tikhonov,Nikolai Aleksandrovich
മുന്‍ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി. അലക്സി കൊസീഗിനുശേഷമാണ് ഇദ്ദേഹം പ്രധാനമന്ത്രി (1980 - 85) ആയത്. 1905 മേയ് 1-ന് ഉക്രെയ്നിലെ കാര്‍ക്കോവില്‍ ടിക്കോനോവ് ജനിച്ചു. നെപ്രോപെട്രോവ്സ്കിലെ മെറ്റലര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും 1930-ല്‍ ബിരുദം നേടി. ഉക്രെയ്നിലെ ഒരു പൈപ്പ് ഫാക്ടറിയില്‍ ഇദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീട് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ടിക്കോനോവ് മാറി. ഇക്കാലത്ത് ഇദ്ദേഹം ലിയോനിദ് ബ്രഷ്നേവുമായി പരിചയത്തിലായി. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ന്ന ടിക്കോനോവ് 1950-കള്‍ മുതല്‍ യു.എസ്.എസ്.ആര്‍. ഗവണ്‍മെന്റില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചുതുടങ്ങി. ഇദ്ദേഹം 1955-ല്‍ ഡെപ്യൂട്ടി മന്ത്രി, 1960-ല്‍ സ്റ്റേറ്റ് ഇക്കണോമിക് കൌണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, 1963-ല്‍ സ്റ്റേറ്റ് പ്ളാനിംഗ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍, 1965-ല്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നീ പദവികളിലെത്തി. 1979-ല്‍ പോളിറ്റ് ബ്യൂറോയുടെ പൂര്‍ണ അംഗത്വ പദവിയിലേക്ക് ടിക്കോനോവ് ഉയര്‍ത്തപ്പെട്ടു. അനാരോഗ്യത്തേത്തുടര്‍ന്ന് കൊസീഗിന്‍ പ്രധാനമന്ത്രി പദത്തില്‍നിന്നും ഒഴിവാക്കപ്പെട്ടതോടെ ടിക്കോനോവ് 1980-ല്‍ പ്രധാനമന്ത്രിയായി. 1985 വരെ ഈ പദവിയില്‍ തുടര്‍ന്നു. 1997-ല്‍ ഇദ്ദേഹം മരണമടഞ്ഞു.