This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാണ്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:58, 17 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാണ്‍ നദി

Tarn river

ദക്ഷിണ ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഒരു പോഷക നദി. സീവെന്നിസ് മലനിരകളില്‍ നിന്നുമുദ്ഭവിച്ച് പടിഞ്ഞാറന്‍ ദിശയിലേക്കൊഴുകുന്ന ഈ നദി മോയ്സാക്കിനു (Moissac) സമീപത്തു വച്ചു ഗാരോണ്‍ നദിയില്‍ ചേരുന്നു. ലോസെറി, അവെയ്റോണ്‍, ടാണ്‍, ടാണ്‍-എറ്റ്-ഗാറോണ്‍ എന്നീ ഫ്രഞ്ച് പ്രവിശ്യകളിലൂടെ ഒഴുകുന്ന ടാണ്‍ നദിയുടെ നീളം 375 കി. മീ. ആണ്.

കാസസ് പീഠഭൂമിയില്‍ ഇടുങ്ങിയ മലയിടുക്കുകളിലൂടെ ഒഴുകുന്ന ടാണ്‍ ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. തത്ഫലമായി ഈ പ്രദേശം ഫ്രാന്‍സിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിരിക്കുന്നു. ഫ്രാന്‍സിലെ ഒരു പ്രവിശ്യയ്ക്കും 'ടാണ്‍' എന്ന പേരുണ്ട്. ടാണ്‍നദിയും അതിന്റെ പോഷകനദികളുമാണ് ഈ മേഖലയെ ജലസിക്തമാക്കുന്നത്. ആല്‍ബി, മോണ്‍ടോബന്‍ എന്നിവ ടാണ്‍ നദിക്കരയിലുള്ള പ്രധാന പട്ടണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍