This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിമെയ്സ് (ബി.സി. സു. 345 - സു. 250)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 24 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിമെയ്സ് (ബി.സി. സു. 345 - സു. 250)

Timaeus

ഗ്രീക്ക് ചരിത്രകാരന്‍. സിസിലിയിലെ ടൊറോമെനിയം എന്ന സ്ഥ ലത്ത് ആന്‍ഡ്രോമാക്കസിന്റെ പുത്രനായി ബി.സി. സു. 345-ല്‍ ജനിച്ചു. സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്ന അഗതോക്ലസ് ഇദ്ദേഹത്തെ നാടുകടത്തി. ഇത് ബി.സി. 317-ലായിരുന്നുവെന്നും 312-ലായിരുന്നുവെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. തുടര്‍ന്ന് ടിമെയ്സ് 50 വര്‍ഷത്തോളം ഏഥന്‍സിലാണ് കഴിഞ്ഞത്. ഇക്കാലത്ത് സിസിലിയുടെ ചരിത്രസംബന്ധിയായ 38 ഗ്രന്ഥങ്ങള്‍

ഇദ്ദേഹം തയ്യാറാക്കി. ഇതില്‍ 1 മുതല്‍ 5 വരെയുള്ള ഗ്രന്ഥങ്ങള്‍ ഇറ്റലിയുടെയും സിസിലിയുടെയും പ്രാചീന ചരിത്രം ഉള്‍ക്കൊള്ളുന്നവയാണ്. 6 മുതല്‍ 33 വരെയുള്ള ഗ്രന്ഥങ്ങളില്‍ ഗ്രീക്ക് കോളനി സ്ഥാപിക്കുന്നതു മുതല്‍ അഗതോക്ലസിന്റെ ഭരണകാലം വരെയുള്ള സിസിലിയുടെ ചരിത്രം വിവരിക്കുന്നു. ഇതില്‍ ഗ്രീക്ക് ചരിത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. 34 മുതല്‍ 38 വരെയുള്ള

ഗ്രന്ഥങ്ങള്‍ അഗതോക്ലസിനെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കുന്നവയാണ്. ഈ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ മുഴുവനായും ലഭ്യമല്ല. ഇദ്ദേഹം ബി.സി. 250-ല്‍ മരണമടഞ്ഞതായി വിശ്വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍