This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്മേനിയന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:18, 20 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാസ്മേനിയന്‍ ഭാഷകള്‍

Tasmanian languages

ടാസ്മേനിയന്‍ ആദിവാസികള്‍ ഉപയോഗിച്ചിരുന്ന ഭാഷയുമായി ദൃഢബന്ധമുള്ള ഒരു സ്വതന്ത്രഭാഷ. ആസ്റ്റ്രേലിയയുടെ ദക്ഷിണ പൂര്‍വ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് ടാസ്മേനിയ. വംശനാശം സംഭവിച്ച ഒരു സമൂഹമാണ് ടാസ്മേനിയയിലെ ആദിവാസികള്‍.

ഈ ഭാഷാസമൂഹത്തിലെ അംഗസംഖ്യയെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഉത്തരതീരങ്ങളിലും ദക്ഷിണതീരങ്ങളിലും പ്രചാരത്തിലിരിക്കുന്നവയാണ് പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങള്‍.

സംഗീതാത്മകമായ ടാസ്മേനിയന്‍ ഭാഷയില്‍ ധാരാളം സ്വരശബ്ദങ്ങള്‍ ഉപയോഗിക്കുന്നു. മിക്ക പദങ്ങളും ക്ര, പ്ര, ത്ര എന്നീ അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. വ്യഞ്ജനശബ്ദങ്ങള്‍ നന്നേ കുറവാണ്. ഘോഷി-അഘോഷി (Voiced -Voiceless) വ്യത്യാസം, ഊഷ്മാക്കളായ (Sibilants) വ്യഞ്ജനശബ്ദങ്ങള്‍ എന്നിവ ഈ ഭാഷയില്‍ ഇല്ല. ഘര്‍ഷശബ്ദങ്ങളായ r, l, കണ്ഠ്യ ശബ്ദമായ x,  താലവ്യരഞ്ജിയായ ചില വ്യഞ്ജനങ്ങള്‍ എന്നിവ ടാസ്മേനിയന്‍ ഭാഷകളുടെ സ്വനഘടനയിലെ സവിശേഷതകളാണ്.

വ്യാകരണപരമായ ബന്ധങ്ങള്‍ സംശ്ലേഷക (agglautinative) പരപ്രത്യയങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കര്‍ത്താ-കര്‍മബന്ധം പദക്രമത്തിലൂടെ നിശ്ചയിക്കുന്നു. ശബ്ദവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗമാണ് വിശേഷണങ്ങള്‍. ക്രിയകളുടെ വചനം, കാലം, സര്‍വ നാമഭേദങ്ങള്‍ എന്നിവ വ്യക്തമാക്കാന്‍ പ്രത്യേക വ്യവസ്ഥയില്ല. ഏതാനും ചില സാംഖ്യകങ്ങള്‍ (2, 3, 4) മാത്രമാണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്.

ടാസ്മേനിയന്‍ സംസ്കാരത്തില്‍ ആസ്റ്റ്രേലിയന്‍ ഭാഷകളുടെ സ്വാധീനം കാണാം. യു.എസ്. ഭാഷാശാസ്ത്രജ്ഞനായ എച്ച്.ഗ്രീന്ബര്ഗ് ഈ ഭാഷകളെ ഇന്തോ-പസഫിക് വിഭാഗത്തില് ഉള്പ്പെടുത്താന് ശ്രമം നടത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍