This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:32, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ വ്യഞ്ജനം. സംസ്കൃതത്തിലും ബംഗാളി, ഹിന്ദി തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷകളിലും തെലുഗു, കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പന്ത്രണ്ടാമത്തെ വ്യഞ്ജനമാണിത്. തമിഴില്‍ ഈ അക്ഷരം ഇല്ല. മൂര്‍ധന്യമായ 'ട' വര്‍ഗത്തിലെ അതിഖരാക്ഷരമായ 'ഠ' ബാഹ്യപ്രയത്നമനുസരിച്ച് വിവാരം, ശ്വാസം, അഘോഷം, മഹാപ്രാണം എന്നിവയാണ്. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനത്തോട് അകാരം ചേര്‍ത്തുച്ചരിക്കുന്ന രീതിക്ക് ഠ് എന്നതിനോട് അകാരം ചേര്‍ന്ന രൂപമാണ് 'ഠ' (ഠ് + അ = ഠ). മറ്റു സ്വരങ്ങള്‍ ചേര്‍ന്ന രൂപങ്ങളാണ് ഠാ, ഠി, ഠീ, ഠു, ഠൂ, ഠൃ, ഠെ, ഠേ, ഠൈ, ഠൊ, ഠോ, ഠൗ എന്നിവ.

മറ്റു ഭാഷകളില്‍ നിന്ന്, പ്രധാനമായി സംസ്കൃതത്തില്‍ നിന്നു സ്വീകരിച്ച തത്സമ-തദ്ഭവപദങ്ങളിലാണ് മലയാളത്തില്‍ ഠകാരം കാണുന്നത്. മറ്റു വ്യഞ്ജനവുമായി ചേര്‍ന്ന് ട്ഠ, ഠ്യ, ണ്ഠ, ണ്ഠ്യ, ഷ്ഠ. ഷ്ഠ്യ എന്നീ സംയുക്താക്ഷരങ്ങള്‍ ഉണ്ടാകുന്നു. വിട്ഠലന്‍, ശാഠ്യം, ശണ്ഠ, കണ്ഠ്യം, ജ്യേഷ്ഠന്‍, ഓഷ്ഠ്യം എന്നിവ ഉദാഹരണങ്ങള്‍. ഇതില്‍ ഷ്ഠ മാത്രമേ പദാദിയില്‍ വരുന്നുള്ളൂ. ഉദാഹരണം 'ഷ്ഠീവനം' (തുപ്പല്‍).

ഠകാരത്തിന് പൂജ്യം, വൃത്തം, ചന്ദ്രമണ്ഡലം, ഇന്ധനം, ഗോളം, ഉച്ചത്തിലുള്ള ശബ്ദം, ശൂന്യം, ഠക്കുരം (ദേവവിഗ്രഹം), ആള്‍ക്കാര്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലം എന്നീ അര്‍ഥങ്ങള്‍ സംസ്കൃത നിഘണ്ടുക്കളിലുണ്ട്. സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവരെ ഈ അക്ഷരത്തിന്റെ അധിദേവതകളായി കണക്കാക്കുന്നു. വര്‍ണാഭിധാനതന്ത്രം എന്ന കൃതിയില്‍ ഠകാരത്തിന് ശൂന്യം, മഞ്ജരി, ബീജം, പര്‍ണിനി, ലാംഗലി, ക്ഷയം, വനജം, നന്ദനം, ജിഹ്വ, സുനന്ദം, ഘൂര്‍ണകം, സുധ, വര്‍തുളം, കുന്തളം, വഹ്നി, അമൃതം, ചന്ദ്രമണ്ഡലം, ദക്ഷജ, അനൂരുഭാവം, ദേവഭക്തം, ബൃഹദ്ധ്വനി, ഏകപാദം, വിഭൂതി, ലലാടം, സര്‍വമിത്രകം, വൃഷഘ്നം, നളിനി, വിഷ്ണു, മഹേശന്‍, ഗ്രാമണി, ശശി എന്നീ അര്‍ഥങ്ങളുള്ളതായി പറയുന്നു (ഹിന്ദി വിശ്വകോശ്). ക മുതല്‍ ഠ വരെയുള്ള വ്യഞ്ജനം പന്ത്രണ്ട് ആദിത്യന്‍മാരെ (ദ്വാദശാദിത്യന്മാരെന്ന ഗണദേവതകള്‍) പ്രതിനിധാനം ചെയ്യുന്നതായി സ്കന്ദപുരാണത്തില്‍ (ആദിയില്‍ കകാരം തൊട്ടെണ്ണിയാല്‍ ഠകാരാന്തം ദ്വാദശാദിത്യന്‍മാരായ് വരുമെന്നറിഞ്ഞാലും) പരാമര്‍ശമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍